
പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ നന്ദി ഹിൽസിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ 31 ഉച്ചയ്ക്ക് 2 മണി മുതൽ ജനുവരി 1 രാവിലെ 10 മണി വരെയാണ് നിരോധനം. പുതുവത്സര വേളയിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന്റെ ഈ നടപടി.
ചിക്കബല്ലാപുർ ഡെപ്യൂട്ടി കമ്മീഷണറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ നന്ദി ഹിൽസിലെ ഹോട്ടലുകളിലും മറ്റും നേരത്തെ മുറികൾ ബുക്ക് ചെയ്തിട്ടുള്ളവർക്ക് പ്രവേശനാനുമതി ഉണ്ടായിരിക്കും. അനാവശ്യമായ തിരക്കും അപകടങ്ങളും ഒഴിവാക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.