യുഎസിൽ ന്യൂയോർക്ക് സിറ്റി ബ്രോങ്ക്‌സിലെ സബ്‌വേ സ്റ്റേഷനിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. യുവാക്കളുടെ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചത്. ദ ബ്രോന്‍ക്സിലെ മൗണ്ട് അവന്യു സ്റ്റേഷനില്‍ വൈകിട്ട് 4.38 ഓടെയാണ് വെടിവയ്പുണ്ടായത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ സംഭവം നടക്കുമ്പോള്‍ സ്റ്റേഷനിലുണ്ടായിരുന്നു.
34കാരനാണ് കൊല്ലപ്പെട്ടത്. 14 മുതല്‍ 71 വയസുവരെ പ്രായമുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലര്‍ വാക്കേറ്റത്തിന്റെ ഭാഗമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. 2023ൽ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി 570 കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2022ൽ ട്രെയിനിൽ 48 കാരനായ ഡാനിയൽ എൻറിക്വസ് എന്നയാളെ അക്രമി വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. 2020ന്റെ തുടക്കത്തിൽ സബ്‌വേ കുറ്റകൃത്യങ്ങളുടെ നിരക്ക് കുതിച്ചുയരുകയും 2021ൽ സാധാരണ നില കൈവരിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
English Summary:New York subway station shooting; One killed, many injured
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.