22 January 2026, Thursday

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കി; ന്യൂസീലന്‍ഡ് നിയമമന്ത്രി രാജിവെച്ചു

Janayugom Webdesk
വെല്ലിങ്ടണ്‍
July 24, 2023 2:23 pm

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ന്യൂസീലന്‍ഡ് നിയമമന്ത്രി കിരി അലന്‍ (39) രാജിവെച്ചു. തിങ്കളാഴ്ചയാണ് കിരി രാജി സമര്‍പ്പിച്ചത്. ഞായറാഴ്ച രാത്രി ഒന്‍പതുമണിയോടെയായിരുന്നു കിരി അലന്‍ ഓടിച്ച വാഹനം അപകടത്തില്‍പ്പെടുന്നത്. തലസ്ഥാനമായ വെല്ലിങ്ടണില്‍വെച്ചായിരുന്നു സംഭവം. നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

അപകടത്തില്‍ ആര്‍ക്കും ജീവാപായമുണ്ടായിട്ടില്ല. അശ്രദ്ധമായി വാഹനം ഓടിക്കല്‍, മദ്യലഹരിയില്‍ അറസ്റ്റിനെ പ്രതിരോധിക്കല്‍ തുടങ്ങിയ കുറ്റങ്ങളും കിരിയ്ക്കു മേല്‍ ചുമത്തിയിട്ടുണ്ട്.

കിരിയെ സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയില്‍ എടുത്തുവെന്നും മണിക്കൂറുകള്‍ തടവില്‍ കഴിഞ്ഞ ശേഷം വിട്ടയച്ചതായും ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് അറിയിച്ചു. പരിശോധനയില്‍ മദ്യത്തിന്റെ അളവ് അനുവദനീയമായ അളവിലും മുകളിലായിരുന്നതിന് കിരിയ്ക്ക് നോട്ടീസും നല്‍കിയിരുന്നു.

Eng­lish Sum­ma­ry: New Zealand Jus­tice min­is­ter Kiri Allan resigns after being charged over car crash
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.