23 September 2024, Monday
KSFE Galaxy Chits Banner 2

സർക്കാർ ആശുപത്രിയിൽ നവജാത ശിശുവിന് എലിയുടെ കടിയേറ്റു

Janayugom Webdesk
റാഞ്ചി
May 5, 2022 4:30 pm

ഝാർഖണ്ഡ് ഗിരിദിഹ് സദറിലെ സർക്കാർ ആശുപത്രിയിൽ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് എലിയുടെ കടിയേറ്റു. മെയ് രണ്ടിനാണ് സംഭവം. കുഞ്ഞിനെ അത്യാസന്ന നിലയിൽ ധൻബാദിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടർന്ന് ജോലിയിലുണ്ടായിരുന്ന രണ്ട് നഴ്സുമാരെ പിരിച്ചുവിടുകയും ഡോക്ടർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ഏപ്രിൽ 29ന് പ്രസവശേഷം ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ മോഡൽ മാതൃ-ശിശു ആരോഗ്യ വാർഡിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിനെ സന്ദർശിക്കാൻ എംസിഎച്ച് വിഭാഗത്തിലേക്ക് പോയപ്പോഴാണ് കുഞ്ഞിന്റെ കാൽമുട്ടിൽ എലികൾ കടിച്ചതിന്റെ ആഴത്തിലുള്ള മുറിവുകൾ മാതാവ് മംമ്തയുടെ ശ്രദ്ധയിൽപെട്ടത്.

സംഭവത്തില്‍ കൂടുതൽ അന്വേഷണം നടത്താൻ ജില്ലാ ഭരണകൂടം പ്രത്യേക സമിതിയെ നിയോഗിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

Eng­lish summary;Newborn baby bites rat at gov­ern­ment hospital

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.