22 January 2026, Thursday

Related news

January 14, 2026
December 27, 2025
December 11, 2025
October 25, 2025
October 22, 2025
October 15, 2025
September 25, 2025
September 24, 2025
September 17, 2025
September 14, 2025

സുരേഷ് ഗോപിക്ക് പിന്തുണയെന്ന വാര്‍ത്ത തെറ്റ്: മേയര്‍

Janayugom Webdesk
തൃശൂര്‍
April 13, 2024 8:52 am

സുരേഷ്ഗോപിക്ക് പിന്തുണ പ്രഖ്യാപിച്ചുവെന്ന തരത്തില്‍ ചില ദൃശ്യമാധ്യമങ്ങളിൽ പ്രചരിച്ച വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മേയര്‍ എം കെ വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. താന്‍ ഇടതുപക്ഷത്തിനൊപ്പം തന്നെയാണ്. സുരേഷ്‌ഗോപി ഒരു സ്ഥാനാർത്ഥി എന്ന നിലയിൽ സമീപിച്ചപ്പോള്‍ ആതിഥ്യ മര്യാദയാണ് കാണിച്ചത്. സൗഹൃദസംഭാഷണം നടത്തുകയും വികസനം ഉൾപ്പെടെയുള്ള ‬‎വിഷയങ്ങള്‍ സംസാരിക്കുകയും മാത്രമാണ് ചെയ്‌തത്. ഞാൻ സുരേഷ്‌ഗോപിക്ക് പിന്തുണ പ്രഖ്യാപിച്ചുവെന്ന് പ്രചരിപ്പിക്കുന്നത് തികച്ചും തെറ്റായ വാർത്തയാണെന്ന് മേയര്‍ പറഞ്ഞു.

തന്റെ സാമൂഹിക ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട വികസനമായി കാണുന്നത് ലാലൂരിലെ മാലിന്യകൂമ്പാരം ഒഴിവാക്കി അവിടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐ എം വിജയൻ സ്പോർട്സ് കോംപ്ലക്‌സ് നിർമ്മിക്കുന്നതാണ്. ഇതിനു മുൻകൈ എടുത്ത് പദ്ധതി പ്രഖ്യാപിച്ചത് അന്നത്തെ മന്ത്രിമാരായിരുന്ന അഡ്വ. വി.എസ്. സുനിൽകുമാറും എ സി. മൊയ്‌തീനും പ്രൊഫ. സി. രവീന്ദ്രനാഥും ഉൾപ്പെടെയുള്ളവരാണ്. വി.എസ്. സുനിൽകുമാറിന്റെ തെരഞ്ഞെടുപ്പ് രൂപീകരണയോഗത്തിലും പങ്കെടുത്തിരുന്നു. താന്‍ വികസനത്തിനും എല്‍ഡിഎഫിനും ഒപ്പം തന്നെയാണെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷ കൗണ്‍സിലര്‍മാരായ പി കെ ഷാജന്‍, വര്‍ഗീസ് കണ്ടംകുളത്തി എന്നിവര്‍ സംബന്ധിച്ചു.

Eng­lish Sum­ma­ry: News of sup­port for Suresh Gopi is wrong: Mayor

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.