19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

August 28, 2023
July 14, 2022
July 12, 2022
July 9, 2022
July 8, 2022
July 8, 2022
July 7, 2022
July 7, 2022
July 2, 2022

സുബൈറിനെതിരെ അടുത്ത വാറണ്ട്

Janayugom Webdesk
July 9, 2022 10:30 pm

ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് അടുത്ത വാറണ്ട്. ലഖിംപുര്‍ ഖേരി കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. നാളെ കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറില്‍ ആശിശ് കുമാര്‍ കത്തിയാര്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് ലഖിംപുര്‍ ഖേരി കോടതിയുടെ വാറണ്ട്. സാമുദായിക സൗഹാർദം തകർക്കുന്ന തരത്തിൽ ട്വിറ്ററിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചുവെന്നായിരുന്നു പരാതിയിലെ ആരോപണം. കേസില്‍ സുബൈറിനെതിരെ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് യുപി പൊലീസ് വെള്ളിയാഴ്ച കോടതിയെ സമീപിക്കുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സീതാപുര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കഴിഞ്ഞ ദിവസം ഉപാധികളോടെ സുബൈറിന് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എന്നാല്‍ മറ്റൊരു കേസില്‍ ഡൽഹി കോടതി ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നതിനാല്‍ ജയിലില്‍ തുടരുകയാണ്.

Eng­lish Sum­ma­ry: Next war­rant against Zubair

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.