26 November 2024, Tuesday
KSFE Galaxy Chits Banner 2

മയക്കുമരുന്ന് സംഘത്തിന്റെ പ്രധാനി ബംഗളുരുവിൽ പിടിയിൽ

Janayugom Webdesk
കൊച്ചി
August 24, 2022 10:56 pm

കേരളത്തിലെ മയക്കുമരുന്ന് സംഘങ്ങൾക്ക് മാരക ലഹരിവസ്തുവായ എംഡിഎം പതിവായി എത്തിച്ചുവന്ന നൈജീരിയൻ പൗരൻ ബംഗ്ലൂരുവിലെ ഒളിത്താവളത്തിൽ പിടിയിലായി. ഒക്കാഫോർ എസേ ഇമ്മാനുവൽ (36) ആണ് ബംഗളുരു കെ ആർ പുരത്തുനിന്നും പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ആറുമാസത്തിനിടെ ഇയാൾ കോടികൾ വിലമതിക്കുന്ന നാലരകിലോ എംഡിഎംഎ സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയയ്ക്ക് കൈമാറിയതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ആഫ്രിക്കൻ മയക്കുമരുന്ന് മാഫിയയുടെ പ്രധാന കണ്ണിയാണ് ഇയാളെന്നും കൂട്ടുപ്രതികളെ വൈകാതെ പിടികൂടാനാവുമെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ മാസം 28ന് കലൂർ സ്റ്റേഡിയം പരിസരത്തുനിന്ന് വില്പനക്കായി സൂക്ഷിച്ചിരുന്ന 102 ഗ്രാം എംഡിഎംഎ ഒരു സ്കൂട്ടറിൽ നിന്ന് പിടിച്ചെടുത്തിരുന്നു. അന്ന് അറസ്റ്റിലായ ഹറൂൾ സുൽത്താൻ എന്നയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച സൂചനകൾ പിന്തുടർന്നാണ് ബംഗളുരുവിൽ നിന്ന് നൈജീരിയക്കാരനെ അറസ്റ്റ് ചെയ്തത്. നേരത്തെ ഫോർട്ടുകൊച്ചി സ്വദേശി വർഗീസ് ജോസഫ് ഫെർണാണ്ടസ് എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളാണ് നൈജീരിയക്കാരന്റെ താമസ സ്ഥലത്തെക്കുറിച്ചും മറ്റും വ്യക്തമായ സൂചന പൊലീസിന് നൽകിയത്.

പൊലീസ് വല വീശിയതറിഞ്ഞ് ബംഗളുരുവിലെ വീടൊഴിഞ്ഞ് ഇയാൾ ഒളിസങ്കേതത്തിലേക്ക് മാറിയിരുന്നു. പതിവായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്തു. പിന്നീട് സൈബർ സെല്ലിന്റെയും വാട്സ്അപ്പ് കമ്പനിയുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പാലാരിവട്ടം ഇൻസ്പെക്ടർ സനലിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. കൊച്ചിയിലെത്തിച്ച് ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Eng­lish Sum­ma­ry: Niger­ian cit­i­zen arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.