ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ ജില്ലയിലെത്തി. ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി, മണ്ഡലം വരണാധികാരി, ഇലക്ട്രൽ രജിസ്ടേഷൻ ഓഫീസർ തുടങ്ങി വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴച നടത്തി തെരെഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തി. രാവിലെ ജില്ലാ കലക്ടറുടെ ചേംമ്പറിൽ നടന്ന പ്രാഥമിക യോഗത്തിന് ശേഷം സിവിൽ സ്റ്റേഷനിലെ ഇവിഎം വിവിപാറ്റ് ഡിപ്പോയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സന്ദർശിച്ചു. ഉച്ചയ്ക്ക് ശേഷം ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് ഉൾപ്പെടെ പൊലീസ് ഓഫീസർമാർ, എക്സൈസ് ഉദ്യോഗസ്ഥർ, ഇൻകം ടാക്സ് ഉദ്യോഗസ്ഥർ, ബാങ്ക് പ്രതിനിധികൾ എന്നിവരുടെ യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തു. ബൂത്ത് ലെവൽ ഓഫീസർമാർ ഇല്ലാത്തയിടങ്ങളിൽ എത്രയും പെട്ടെന്ന് ബിഎൽഒമാരെ നിയമിക്കാൻ സിഇഒ നിർദേശിച്ചു.
യോഗത്തിൽ ജില്ലാ കലക്ടർ വി ആർ വിനോദ്, അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ ആർ എസ് റൂസി, പെരിന്തൽമണ്ണ സബ് കലക്ടർ അപൂർവ ത്രിപാദി, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ പി എം സനീറ, നിയോജക മണ്ഡലത്തിന്റെ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർ പി സുരേഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. രണ്ട് ദിവസം നിലമ്പൂരിൽ തങ്ങി ഒരുക്കങ്ങൾ വിലയിരുത്തുന്ന സിഇഒ ബുധനാഴ്ച നിലമ്പൂരിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തും. പുതുതായി 59 പോളിംഗ് ബൂത്തുകൾ ഉൾപ്പടെ 263 പോളിങ് സ്റ്റേഷനുകളാണ് നിലമ്പൂരിലുള്ളത്. മണ്ഡലത്തിൽ 111692 പുരുഷ വോട്ടർമാരും 116813 സ്ത്രീ വോട്ടർമാരുമാണുള്ളത്. പോളിങ് സാമഗ്രികൾ ശേഖരിക്കാനും വോട്ടെണ്ണൽ കേന്ദ്രമായും തിരുമാനിച്ചത് ചുങ്കത്തറ മാർതോമ ഹയർസെക്കഡറി സ്കൂളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.