11 December 2025, Thursday

നീലേശ്വരം ബ്ലോക്ക് ഫെസ്ററിന് തുടക്കം

Janayugom Webdesk
കാസര്‍ഗോഡ്
February 14, 2025 3:39 pm

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് കാലിക്കടവ് പഞ്ചായത്ത് മൈതാനിയിൽ സംഘടിപ്പിക്കുന്ന പ്രദർശന വിപണന മേള ബ്ലോക്ക് ഫെസ്‌റ്റ് തുടങ്ങി. സിനിമാ നടൻ ജയസൂര്യ ഉദ്ഘാടനം ചെയ്‌തു. കലാകാരന്മാരെ ചേർത്ത് പിടിക്കാൻ കഴിയുന്നവരാണ് കാസർകോട്ടുകാരെന്ന് അദ്ദേഹം പറഞ്ഞു. മിമിക്രി അവതരിപ്പിക്കുന്നതിന് വെള്ളരിക്കുണ്ടിലുൾപ്പെടെ നിരവധി ഗ്രാമങ്ങളിലത്തി. ഇവിടെ വരുമ്പോഴെല്ലാം എനിക്ക് ഇരട്ടി മധുരമാണ് സമ്മാനിക്കുന്നത്. സംസ്ഥാന പുരസ്‌കാരം ഉൾപ്പെടെ ലഭിച്ചത് ഈ നാടിന്റെ സംഭാവനയാണ്. ജയസൂര്യ പറഞ്ഞു. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ അധ്യക്ഷനായി. സിനിമാതാരങ്ങളായ ശ്രീപദ്‌യാൻ, പി പി കുഞ്ഞിക്കൃഷ്‌ണൻ എന്നിവർ മുഖ്യാതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി കെ ലക്ഷ്‌മി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി പ്രസന്നകുമാരി, വി വി സജീവൻ, വി കെ ബാവ, സി വി പ്രമീള, എ ജി അജിത്ത് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം വി സുജാത, പഞ്ചായത്ത് അംഗം പി രേഷ്‌ണ, സെക്രട്ടറി ടി രാഗേഷ്, ഇ കുഞ്ഞിരാമൻ, എം പി മനോഹരൻ, എം ഗംഗാധരൻ, വി വി കൃഷ്‌ണൻ, ചാക്കോ തെന്നിപ്ലാക്കൻ, കരീം ചന്തേര, ടി വി വിജയൻ, എ ജി ബഷീർ, ഇ വി ദാമോദരൻ, എം സുമേഷ് എന്നിവർ സംസാരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.