28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 17, 2024
December 17, 2024
December 7, 2024
November 30, 2024
November 18, 2024
November 10, 2024
November 9, 2024
October 22, 2024
October 12, 2024

കോഴിക്കോട് ഒമ്പതുവയസുകാരിയുടെ മരണം; ഹോട്ടലില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ വിഷാംശംകലര്‍ന്നെന്ന് പരാതി

Janayugom Webdesk
  കോഴിക്കോട്
December 21, 2022 9:29 pm

ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന്   കോഴിക്കോട് കട്ടാങ്ങലില്‍ ഒമ്പതുവയസുകാരി മരിച്ചു. കുന്ദമംഗലം എൻഐടി ജീവനക്കാരനായ തെലങ്കാന സ്വദേശി ജെയിൻ സിങ്ങിന്റെ മകൾ ഖ്യാതി സിങ്ങാണ് ചികിത്സയിലിരിക്കെ മരിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച വൈകിട്ടായിരുന്നു മരണം. കുട്ടി കഴിച്ച ഭക്ഷണത്തിൽ വിഷാംശം കലർന്നിരുന്നെന്ന രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് കുന്ദമംഗലം പൊലീസ് അസ്വഭാവികമരണത്തിന് കേസെടുത്തു. കട്ടാങ്ങലിലെ ഫാസ്റ്റ്ഫുഡ് കടയിൽനിന്ന് കഴിഞ്ഞ 17‑ന് കുട്ടിയും രക്ഷിതാക്കളും മന്തി കഴിച്ചിരുന്നു. തുടർന്നാണ് കുട്ടിക്ക് ഛർദി തുടങ്ങിയതെന്ന് പരാതിയുണ്ട്. കുട്ടിയെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

വിഷാംശം കുട്ടിയുടെ ശരീരത്തിൽ എത്തിയതിന്റെ ലക്ഷണങ്ങളുണ്ടെന്ന് ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതായി ബന്ധുക്കൾ വ്യക്തമാക്കി. നാലുമാസം മുമ്പാണ് ജെയിൻ സിങ് എൻഐടിയിൽ ജീവനക്കാരനായി എത്തിയത്. ക്വാർട്ടേഴ്സ് കിട്ടാത്തതിനെത്തുടർന്ന് അദ്ദേഹവും കുടുംബവും വാടകവീട്ടിലാണ് താമസം. ഇതിനിടെ ഭക്ഷ്യവിഷബാധ സംശയിക്കുന്ന കടയിൽ ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ നായർ, കുന്ദമംഗലം സബ് ഇൻസ്പെക്ടർ എ അഷ്റഫ്, എഎസ്ഐ അബ്ദുല്ല എം, ഫുഡ് സേഫ്റ്റി ഓഫിസർമാരായ ഡോ. അനു എ പി, ഡോ. രഞ്ജിത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുധീർ രാജ് ഒ, കെ ബാബു, അബദുൾ റഷിദ് ഇ, ഫെമി മോൾ ഒ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

കുട്ടി മരിച്ചതില്‍ ഭക്ഷ്യവിഷബാധയാണെന്ന സംശയത്തെ തുടർന്ന് കട്ടാങ്ങലിൽ ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പൊതുജനാരോഗ്യത്തിന് ഹാനികരമായി, മതിയായ ശുചിത്വ സംവിധാനങ്ങളില്ലാതെ കച്ചവടം നടത്തിയ കടയടപ്പിച്ചു. കടകളുടെ പരിസരത്ത് കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തിയതും പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറത്തേക്ക് വലിച്ചെറിയുകയും മതിയായ ശുചിത്വ സംവിധാനങ്ങൾ ഇല്ലാത്ത രണ്ട് സ്ഥാപനങ്ങളിൽ നിന്നും പിഴയീടാക്കി. ഹോട്ടൽ,ബേക്കറി, ചിക്കൻ സ്റ്റാൾ, മത്സ്യമാർക്കറ്റ്, അതിഥി സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, തൊഴിലിടങ്ങൾ, ഹാർഡ് വെയർ,സ്റ്റേഷനറി കടകൾ, എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്ക് ചൂലൂർ ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ നായർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുധീർ രാജ് ഒ, അബ്ദുൾ റഷീദ് ഇ, ഫെമി മോൾ ഒ എന്നിവർ നേതൃത്വം നൽകി.

Eng­lish Sum­ma­ry: nine-year-old girl died of food poisoning
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.