3 January 2025, Friday
KSFE Galaxy Chits Banner 2

ഒമ്പതാമത് സഹകരണ കോണ്‍ഗ്രസ് 21,22 തീയതികളില്‍

Janayugom Webdesk
തിരുവനന്തപുരം
January 8, 2024 10:34 am

സംസ്ഥാന സഹകരണ യൂണിയനും, സഹകരണവകുപ്പും സംഘടിപ്പിക്കുന്ന ഒമ്പതാമത് സഹകരണ കോണ്‍ഗ്രസ് 21, 22 തീയതികളില്‍ നടക്കം.നിശാഗന്ധിയില്‍ 21 രാവിലെ 10ന് മുഖ്യമന്ത്രി പിണറായിവിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സഹകരണയൂണിയന്‍ ചെയര്‍മാന്‍ കോലിക്കോട് എന്‍ കൃഷ്ണന്‍ നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മന്ത്രി വി എന്‍ വാസവന്‍ അദ്ധ്യക്ഷനാകും.പ്രതിപക്ഷ നേതാവും മന്ത്രിമാരും പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി അന്തർദേശീയ–- ‑ദേശീയ സെമിനാറുകൾ നടക്കും. ആദ്യദിനത്തിൽ ലോക സാമ്പത്തിക ക്രമവും ഇന്ത്യൻ സഹകരണ പ്രസ്ഥാനവും എന്ന സെമിനാർ എം വി ഗോവിന്ദനും 22‑ന് രാവിലെ നടക്കുന്ന കാർഷിക മേഖലയും സഹകരണ പ്രസ്ഥാനവും സെമിനാർ ഇ പി ജയരാജനും ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. 2600 ഓളം പ്രതിനിധികൾ സെമിനാറിലും അനുബന്ധപരിപാടികളിലുമായി പങ്കെടുക്കുമെന്നും കോലിയക്കോട്‌ എന്‍ കൃഷ്ണന്‍ നായര്‍ പറഞു

Eng­lish Summary:
Ninth Coop­er­a­tive Con­gress on 21st and 22nd

You may also like this video:

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.