17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025

കേരളത്തില്‍ വീണ്ടും നിപ; ജാഗ്രതാ നിര്‍ദ്ദേശം

Janayugom Webdesk
കോഴിക്കോട്‌
July 20, 2024 7:09 pm

പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗത്തെ നേരിടാൻ സംസ്ഥാനം പൂർണ സജ്ജമാണെമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മലപ്പുറത്ത് മന്ത്രിയുടെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളും യോഗങ്ങൾ ചേർന്നതിനു ശേഷമാണ് മാധ്യമങ്ങളോട് മന്ത്രി പ്രതികരിച്ചത്.
നേരത്തേ കോഴിക്കോട്ട് നടത്തിയ പരിശോധനയിലും ഇന്ന് വൈകിട്ടോടെ പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലത്തിലും നിപ ബാധ സ്ഥിരീകരിച്ചു. ഇന്നലെ പുലർച്ചെ മുതൽ നിപ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ ആരംഭിച്ചിരുന്നു. ജൂലൈ 10ന് പനി ബാധിച്ച പതിനാലുകാരൻ 12ന് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. 13ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തി. 15ന് ഇതേആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്കും അവിടെ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയാണെന്ന് മന്ത്രി അറിയിച്ചു.
നിപ നിയന്ത്രണത്തിനായി സർക്കാർ ഉത്തരവ് പ്രകാരമുള്ള എസ്ഒപി അനുസരിച്ചുള്ള 25 കമ്മിറ്റികൾ ജില്ലയിൽ അടിയന്തരമായി രൂപീകരിച്ചിട്ടുണ്ട്. രോഗചികിത്സയ്ക്കാവശ്യമായ മോണോക്ലോണൽ ആന്റി ബോഡി പൂനെ വൈറോളജി ലാബിൽ നിന്നും അയച്ചിട്ടുണ്ട്. അത് ഇന്ന് രാവിലെ എത്തും. മറ്റു മരുന്നുകളും മാസ്ക്, പിപിഇ കിറ്റ്, പരിശോധനാ കിറ്റുകൾ തുടങ്ങിയവയും എത്തിക്കുന്നതിനായി കെഎംഎസ് സിഎല്ലിന് നിർദേശം നൽകിയിട്ടുള്ളതായും മന്ത്രി പറഞ്ഞു.
രോഗിയുമായി സമ്പർക്കമുണ്ടായ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സംഭവസ്ഥലത്ത് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണ നടപടികൾ കർശനമാക്കും. മഞ്ചേരി മെഡിക്കൽ കോളജിൽ 30 ഐസൊലേഷൻ റൂമുകളും ആറ് കിടക്കകളുള്ള ഐസിയുവും സജ്ജീകരിച്ചിട്ടുണ്ട്. ആശുപത്രിയിലെ മറ്റ് രോഗികളുമായി ഇടകലരാതിരിക്കാന്‍ പ്രത്യേക ജാഗ്രതയും പുലര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറത്ത് ആരോഗ്യവകുപ്പ് കൺട്രോൾ സെൽ തുറന്നു. മലപ്പുറം മലപ്പുറം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലിന്റെ നമ്പര്‍: 0483–2732010.

Eng­lish Sum­ma­ry: Nipah again in Ker­ala; Cau­tion­ary note

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.