കേരളത്തിൽ വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ പരിശോധന കര്‍ശനമാക്കി തമിഴ്നാട്. കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലെത്തുന്നവരെ പരിശോധിക്കും. പനി ലക്ഷണങ്ങൾ ഉള്ളവർക്ക് ഐസൊലേഷന്‍ വാർഡിൽ ചികിത്സ നൽകാനും തീരുമാനിച്ചതായാണ് റിപ്പോർട്ട്.
കോഴിക്കോട് കുറ്റ്യാടിയിലും വടകരയിലും രണ്ടാഴ്ചയ്ക്കിടെ പനിബാധിച്ചു മരിച്ച രണ്ടുപേർക്കും ഇവരിലൊരാളുടെ കുട്ടിക്കും ബന്ധുവിനുമാണ് നിലവിൽ നിപ സ്ഥിരീകരിച്ചിരിക്കുന്നത്. സമ്പർക്ക പട്ടികയിൽ നിലവിൽ 168 പേരാണ് ഉള്ളത്. കോഴിക്കോട് ജില്ലയിലെ 8 പഞ്ചായത്തുകളിൽ നിന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ മാസ്കും സാമൂഹിക അകലവും നിര്‍ബന്ധമാക്കി. ഇതിനുപുറമെ യാത്രാ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.
English Summary: Nipah outbreak: Tamil Nadu tightens checks in border districts
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.