
നിപ രോഗ സാഹചര്യത്തിൽ മൂന്ന് വവ്വാലുകളുടെ ജഡം പരിശോധനക്കായി ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലേക്ക് അയച്ചതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. രണ്ടു പേർക്കാണ് നിലവില്‍ പാലക്കാട് ജില്ലയിൽ നിപ സ്ഥിരീകരിച്ചിട്ടുള്ളത്. അതിൽ തച്ചനാട്ടുകര സ്വദേശിനി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്.
ജില്ലയിലാകെ 214 പേരാണ് സമ്പർക്കപ്പട്ടികയില്‍. ജാഗ്രത മുൻനിർത്തി മണ്ണാർക്കാട് താലൂക്ക് പരിധിയിൽ പൊതുയിടങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് കലക്ടർ അറിയിച്ചു.ജില്ല മാനസികാരോഗ്യ വിഭാഗം ബുധനാഴ്ച 40 പേർക്ക് ടെലിഫോണിലൂടെ കൗൺസലിങ് നൽകി. കൺട്രോൾ സെല്ലിലേക്ക് നിപ രോഗവ്യാപനവുമായി ബന്ധപ്പെട്ട് 10 കാളുകൾ വന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.