13 December 2025, Saturday

Related news

December 9, 2025
December 1, 2025
November 28, 2025
November 25, 2025
November 20, 2025
November 20, 2025
November 14, 2025
November 7, 2025
November 6, 2025
October 28, 2025

നിപ; കണ്ടൈൻമെന്റ് സോണിൽ ഉൾപ്പെട്ട മുഴുവൻ കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ നിർദേശം

Janayugom Webdesk
തിരുവനന്തപുരം
September 13, 2023 7:40 pm

നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് കണ്ടൈൻമെന്റ് സോണിൽ ഉൾപ്പെട്ട മുഴുവൻ സ്കൂളുകളിലെയും കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്കി. ഇത് സംബന്ധിച്ച നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസിനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷ മാറ്റി. കണ്ടൈൻമെന്റ് സോണിൽ ഉൾപ്പെട്ട ഗവ. എച്ച്എസ്എസ് കുറ്റ്യാടി, ഗവ. എച്ച്എസ്എസ് മേമുണ്ട എന്നീ പരീക്ഷാകേന്ദ്രങ്ങളിലെ പരീക്ഷകളാണ് മാറ്റി വെച്ചത്. ജില്ലയിലെ മറ്റ് പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതുന്ന കണ്ടൈന്‍മെന്റ് സോണില്‍ താമസിയ്ക്കുന്ന പരീക്ഷാര്‍ത്ഥികളുടെ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

Eng­lish Sum­ma­ry: v sivankut­ty instruct­ed to orga­nize online class­es for all the chil­dren includ­ed in the con­tain­ment zone
You may also like this video

 

 

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.