ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക സംബന്ധിച്ച കണക്കുകള്‍ കേരളം നല്‍കിയെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. നേരത്തെ കേരളം കണക്ക് ഹാജരാക്കിയിട്ടില്ലെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്സഭയില്‍ പറഞ്ഞിരുന്നു.
എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുമ്പോഴായിരുന്നു നിര്‍മ്മലാ സീതാരാമന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വാദമുയര്‍ത്തിയത്. കേന്ദ്ര ധനകാര്യമന്ത്രിയുടെ വാദം വസ്തുതാവിരുദ്ധമാണെന്നാണ് സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2017–18ലെ കണക്ക് നല്‍കിയ 19 സംസ്ഥനങ്ങളുടെ പട്ടികയില്‍ കേരളവുമുണ്ട്.
നികുതികള്‍ സംബന്ധിച്ച 2021‑ലെ ഒന്നാം റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. നിര്‍മ്മല സീതാരാമന്റെ മറുപടി ഉയര്‍ത്തിക്കാണിച്ച് സംസ്ഥാനസര്‍ക്കാരിനെതിരെ മാധ്യമങ്ങളും പ്രതിപക്ഷവും രംഗത്തുവന്നിരുന്നു.സിഎജി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ ഈ വിഷയത്തില്‍ സംസ്ഥാന ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉന്നയിച്ച വാദങ്ങള്‍ വസ്തുതാപരമാണെന്നാണ് കൂടിയാണ് തെളിഞ്ഞിരിക്കുന്നത്.
എന്‍ കെ പ്രേമചന്ദ്രന്‍ ലോക്സഭയില്‍ ഉന്നയിച്ച ചോദ്യം തന്നെ വസ്തുതാവിരുദ്ധമാണെന്ന നിലപാടായിരുന്നു കേരള ധനകാര്യമന്ത്രി സ്വീകരിച്ചത്.നിര്‍മ്മല സീതാരാമന്റെ ലോക്സഭയിലെ മറുപടിയിലെ പൊള്ളത്തരങ്ങള്‍ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ എന്‍ ബാലഗോപാല്‍ തുറന്ന് കാണിച്ചത്. നിര്‍മ്മല സീതാരാമന്റെ വാദങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.
കേരളം ഉയര്‍ത്തുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍ വിശദമായി സൂചിപ്പിക്കുന്നതായിരുന്നു കെ എന്‍ ബാലഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ്. സംസ്ഥാനം കൃത്യമായി കണക്കുകള്‍ നല്‍കിയെന്നും സംസ്ഥാന ധനമന്ത്രി വ്യക്തമാക്കിയിരുന്നു
English Summary:
Nirmala’s arguments fall apart: CAG report that Kerala has provided figures regarding GST compensation arrears
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.