1 July 2024, Monday
KSFE Galaxy Chits

2023 നിസാന്‍ സെഡ് സ്പോര്‍ട്സ് കാര്‍ അടുത്ത വര്‍ഷം

Janayugom Webdesk
കൊച്ചി
August 31, 2021 4:33 pm

നിസ്സാന്‍ മോട്ടാഴ്‌സിന്റെ പുതിയ സ്പോര്‍ട്സ് കാറായ 2023 നിസ്സാന്‍ സെഡ് വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ഏഴാം തലമുറയില്‍പെട്ട 2023 ഇസഡ് ഇന്ത്യയില്‍ അടുത്ത വര്‍ഷം മുതല്‍ നിസ്സാന്‍ ഡീലര്‍മാരില്‍ വില്‍പ്പനയ്‌ക്കെത്തുമെന്നു നിസ്സാന്‍ റെപ്രസന്റേറ്റീവ് എക്സിക്യൂട്ടീവ് ഓഫീസറും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ അശ്വനി ഗുപ്ത പറഞ്ഞു.

2023 സെഡിന്റെ 3.0 ലിറ്റര്‍ വി6 ട്വിന്‍ ടര്‍ബോ എഞ്ചിന്‍ മുന്‍ തലമുറ 3770 ഇസഡിനേക്കാള്‍ ഊര്‍ജ്ജ ഉല്‍പാദനത്തില്‍ ഗണ്യമായ വര്‍ധനവ് നല്‍കുന്നു. എഞ്ചിന്‍ 6,400 ആര്‍പിഎമ്മില്‍ 400 ഹോഴ്സ് പവറും, 1,600 മുതല്‍ 5,600 ആര്‍പിഎം വരെ 350 എല്‍ബി-അടി ടോര്‍ക്കുമാണ്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡലുകളില്‍ സ്റ്റാന്‍ഡേര്‍ഡ്, സ്പോര്‍ട്ട് എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകള്‍ ലഭ്യമാണ്.
2023 സെഡ് എല്ലാത്തരം ഓണ്‍-റോഡ് സാഹസങ്ങള്‍ക്കും ഡ്രൈവറിന് അനുയോജ്യമായ വിധത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു-പുതിയ ഇസഡിന്റെ ചീഫ് പ്രോഡക്ട് സ്പെഷ്യലിസ്റ്റ് ഹിരോഷി തമുര പറഞ്ഞു.

ടര്‍ബോ സ്പീഡ് സെന്‍സര്‍, ഇലക്ട്രോണിക് വേരിയബിള്‍ വാല്‍വ് ടൈമിംഗ് (ഇ‑വിവിടി), 4‑വീല്‍ വെന്റിലേറ്റഡ് ഡിസ്‌ക് ബ്രേക്കുകള്‍, അഡ്വാന്‍സ്ഡ് ലോഞ്ച് അസിസ്റ്റ് കണ്‍ട്രോള്‍ സിസ്റ്റം, ഇന്‍സ്ട്രുമെന്റ് പാനലില്‍ മൂന്ന് അനലോഗ് പോഡ് ഗേജുകള്‍, സെന്ററില്‍ 8.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഓഡിയോ ഡിസ്പ്ലേ, ഷിഫ്റ്ററിന് സമീപം കാലാവസ്ഥാ നിയന്ത്രണ സ്വിച്ചുകള്‍ തുടങ്ങിയവയ സെഡിന്റെ പ്രത്യേകതകളാണ്. സെഡിന്റെ പ്രകടന ശേഷി അണ്‍ലോക്ക് ചെയ്യുന്നത് വേഗതയേറിയ ആക്സിലറേഷന്‍ കണ്‍ട്രോള്‍, സ്പോര്‍ട്സ്-മോഡ് സ്റ്റിയറിംഗ് അല്‍ഗോരിതം, ആക്റ്റീവ് സൗണ്ട് എന്‍ഹാന്‍സ്മെന്റ്, സ്പോര്‍ട്സ്-മോഡ് വെഹിക്കിള്‍ ഡൈനാമിക് കണ്‍ട്രോള്‍ സെറ്റിംഗ് എന്നിവയിലൂടെയാണ്.

ബ്ലാക്ക് ഡയമണ്ട് മെറ്റാലിക്, ഗണ്‍ മെറ്റാലിക്, റോസ് വുഡ് മെറ്റാലിക് എന്നിങ്ങനെ മൂന്ന് മോണോടോണ്‍ നിറങ്ങളില്‍ പുതിയ 2023 സെഡ് ലഭ്യമാണ്. പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഇന്റലിജന്റ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ടെമ്പറേച്ചര്‍ കണ്‍ട്രോള്‍, ഓട്ടോ-ഡിമ്മിംഗ് റിയര്‍വ്യൂ മിറര്‍, രണ്ട് 12 വോള്‍ട്ട് പവര്‍ പോയിന്റുകള്‍, രണ്ട് യുഎസ്ബി പോയിന്റുകള്‍ (ടൈപ്പ്-എ, ടൈപ്പ്-സി) നിസ്സാന്‍ ഇന്റലിജന്റ് കീ സ്റ്റാന്‍ഡേര്‍ഡ്, മുന്നിലും പിന്നിലും സോണാര്‍ സെന്‍സറുകള്‍ എന്നിവയുള്‍പ്പെടെ സൗകര്യപ്രദമായ സൗകര്യങ്ങളുടെ ഒരു പൂര്‍ണ്ണ ശ്രേണി ഇത് വാഗ്ദാനം ചെയ്യുന്നു. ആറ് സ്പീക്കറുകളുള്ള 8.0 ഇഞ്ച് ഡിസ്പ്ലേ ഓഡിയോ ടച്ച്‌സ്‌ക്രീനില്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ബ്ലൂബ്ലൂടൂത്ത് ഹാന്‍ഡ്‌സ് ഫ്രീ ഫോണ്‍ സിസ്റ്റം, ബ്ലൂടൂത്ത് വഴിയുള്ള സ്ട്രീമിംഗ് ഓഡിയോ, ഹാന്‍ഡ്സ് ഫ്രീ ടെക്സ്റ്റ് മെസേജിംഗ് അസിസ്റ്റന്റ്, സിരി ഐസ് ഫ്രീ എന്നിവ ഉള്‍പ്പെടുന്നു.
eng­lish summary;Nissan Motors set to launch 2023 Nis­san Z sports car
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.