ഉത്തര്‍പ്രദേശില്‍ ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്തെ ക്രമസമാധാന നില നിയന്ത്രണവിധേയമായതായി കേന്ദ്രമന്ത്രിയും മുന്‍ ബിജെപി പ്രസിഡന്‍റുമായ നിതിന്‍ഗഡ്കരി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് കുറ്റ കൃത്യങ്ങള്‍ ക്രമാതീതമായി കുറഞ്ഞെന്നും ഗഡ്കരി പറഞ്ഞു. ആദിത്യനാഥ് ശ്രീകൃഷ്ണ ഭഗവാന് തുല്യമാണെന്നും അനീതികളെ അവസാനിപ്പിക്കാന്‍ വേണ്ടി ഭൂമിയിലേക്ക് അവതരിച്ച അവതാരമാണെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് നടപ്പാക്കുന്ന നാഷണല്‍ ഹൈവേ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഗഡ്കരി.ഉത്തര്‍പ്രദേശിലെ റോഡുകളെ അമേരിക്കയിലെ റോഡുകള്‍ പോലെ സുന്ദരമാക്കുമെന്ന് നേരത്തെ ബിജെപി പറഞ്ഞിരുന്നു.ഇതിലേക്ക് ചേര്‍ന്നാണ് പുതിയ പദ്ധതിയെന്നാണ് ബിജെപിയുടെ വാദം.
English Summary:
Nitin Gadkari compares Adityanath to Sri Krishna
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.