ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു പ്രസിഡന്റുമായ നിതീഷ് കുമാറിനെ പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയുടെ കണ്‍വീനറായി നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് ചര്‍ച്ച ചെയ്യുന്നതിനായി ഈ ആഴ്ച പ്രതിപക്ഷപാര്‍ട്ടികളുടെ ഒരു യോഗം കൂടുമെന്ന് റിപ്പോര്‍ട്ട്. നിതീഷ് കുമാറുമായും ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയിരുന്നു.ഇന്ത്യാ സഖ്യത്തിലെ മറ്റു പ്രതിപക്ഷ പാര്‍ട്ടികളോടും ചര്‍ച്ച നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞദിവസം നിതീഷ് കുമാര്‍ ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തെ നേരില്‍ കണ്ട് കൂടികാഴ്ച നടത്തിയിരുന്നു. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളും നിതീഷ് കുമാറിനെ കണ്‍വീനര്‍ ആക്കുന്ന തീരുമാനത്തെ അനുകൂലിച്ചിരുന്നു.2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം ഉണ്ടാക്കാന്‍ മുന്‍കൈ എടുത്തത് നിതീഷ് കുമാര്‍ ആയിരുന്നു. ഇന്ത്യസഖ്യത്തില്‍ കണ്‍വീനര്‍, ചെയര്‍പേഴ്‌സണ്‍ എന്നിവ ഉള്‍പ്പെടെ രണ്ട് നേതൃസ്ഥാനങ്ങളാണ് ഉള്ളത്.
അതുകൊണ്ടുതന്നെ കണ്‍വീനര്‍ സ്ഥാനത്തേക്ക് നിതീഷ് കുമാര്‍ വരുന്നതിനെ എല്ലാവരും അനുകൂലിക്കുമെന്നാണ് സഖ്യത്തിന്റെ വിശ്വാസം.ഇന്ത്യാ സഖ്യത്തിന്റെ കഴിഞ്ഞ യോഗത്തില്‍ സീറ്റ് വിഭജനത്തെകുറിച്ചും, 2024 തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മാര്‍ഗരേഖയെ പറ്റിയും ചര്‍ച്ച ചെയ്തിരുന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള സംയുക്ത പ്രചാരണങ്ങള്‍ ജനുവരി 30 ന് ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ട്.
English Summary:
Nitish Kumar may be appointed as the convener of the India Front
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.