ബിഹാറില്‍ നിതീഷ് കുമാര്‍ വീണ്ടും എന്‍ഡിഎ സഖ്യത്തിലേക്കെന്ന് സൂചന. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഞായറാഴ്ചയെന്ന് റിപ്പോര്‍ട്ടുകള്‍. നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനുളള സാധ്യതകള്‍ സജീവമായി. ഇന്ത്യാ മുന്നണിയുടെ അനുനയ ചര്‍ച്ചകളുമായി നിതീഷ് കുമാര്‍ സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച വരെയുളള പൊതുപരിപാടികള്‍ നിതീഷ് റദ്ദാക്കി.
നിതീഷ് മുഖ്യമന്ത്രിയും സുശീല്‍ മോദി ഉപമുഖ്യമന്ത്രിയുമായേക്കും. ഇന്ത്യ മുന്നണി നേതാക്കളില്‍ നിന്ന് ഒഴിഞ്ഞുമാറി നിതീഷ് കുമാര്‍. സോണിയ ഗാന്ധിയോട് ഫോണില്‍ സംസാരിക്കാന്‍ തയാറായില്ല. നിതീഷിന്റെ നീക്കം മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമെന്ന് കോണ്‍ഗ്രസ്. ജെഡിയു നേതാക്കളുമായി ഖര്‍ഗെ നടത്തിയ ചര്‍ച്ചയും ഫലംകണ്ടില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കെ എത്തിയിരിക്കെ, നിതീഷ് കുമാറിനെയും ജെഡിയുവിനെയും പാളയത്തിലെത്തിക്കാനാണ് ബിജെപിയുടെ നീക്കം.നിതീഷ് കുമാറിനെ തന്നെ മുഖ്യമന്ത്രിയാക്കണം എന്ന ആവശ്യമാണ് ജെഡിയു മുന്നോട്ടുവയ്ക്കുന്നത്. രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് നല്‍കാമെന്നും ഉപാധികള്‍ ജെഡിയു മുന്നോട്ടുവച്ചിട്ടുണ്ട്. ഇവ അംഗീകരിച്ചാല്‍ നിതീഷ് കുമാര്‍ നിലവിലെ മന്ത്രിസഭ പിരിച്ചുവിട്ട് ഞായറാഴ്ച തന്നെ ബിജെപി പിന്തുണയില്‍ പുതിയ സര്‍ക്കാരുണ്ടാക്കും.
അതേസമയം, നിതീഷിനെതിരെ എന്‍ഡിഎയിലും അതൃപ്തിയുണ്ട്.
English Summary: Nitish Kumar set to join BJP
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.