
ബിഹാര്‍ മുഖ്യമന്ത്രിയായി പത്താം തവണയും സത്യപ്രതിജ്ഞ ചെയ്യാന്‍ നിതീഷ് കുമാര്‍. നാളെ രാവിലെ 10.30ന് ഗാന്ധി മൈതാനത്തില്‍ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ അഭ്യര്‍ത്ഥിച്ച് നിതീഷ് കുമാര്‍ ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണും.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവർ ചടങ്ങില്‍ പങ്കെടുക്കും. നിതീഷ് കുമാറിന്റെ വസതിയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ യോഗത്തില്‍ ജെഡിയു നേതാവിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തതിന് ശേഷമായിരുന്നു ഈ പ്രഖ്യാപനം. 243 അംഗ സഭയില്‍ 202 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തിയത്. ഇതില്‍ ബിജെപി 89, ജെഡിയു 85, എല്‍ജെപി (ആര്‍വി) 19, എച്ച്എഎം-എസ് 5, ആര്‍എല്‍എം 4 എന്നിങ്ങനെയാണ് സീറ്റുകള്‍ നേടിയ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.