സിപിഐ മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിച്ച ഞാറക്കല്‍ ഏരിയാ സെക്രട്ടറി എപി പ്രിനില്‍ ഉള്‍പെടെ അഞ്ചു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഞാറയ്ക്കല്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സിപിഐ ഉള്‍പ്പെട്ട പാനല്‍ വിജയിച്ചതില്‍ പ്രകോപിതരായ സിപിഎം പ്രവര്‍ത്തകര്‍ സിപിഐ മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിച്ച സംഭവത്തിലാണ് കേസ്. സിപിഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഞാറക്കലില്‍ സിപിഐ ഓഫീസും തല്ലിത്തകര്‍ക്കുകയായിരുന്നു.
സംഭവത്തില്‍ പരിക്കേറ്റ മണ്ഡലം സെക്രട്ടറി കെ എല്‍ ദിലീപ് കുമാര്‍, ലോക്കല്‍ സെക്രട്ടറി എന്‍ എ ദാസന്‍ എന്നിവരെ ക്രിസ്തു ജയന്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാര്‍ട്ടി ഓഫീസ് ആക്രമിക്കുക എന്നത് അംഗീകരിക്കാനാകില്ലെന്ന് സിപിഐ ജില്ല സെക്രട്ടറി പ്രതികരിച്ചിരുന്നു.
English summary; CPI workers were beaten up and the office was vandalized; Case against five CPM workers including area secretary
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.