1 January 2026, Thursday

Related news

December 23, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 7, 2025

കേരള ദുരന്ത നിവാരണ ഫണ്ടിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്ത് എൻഎൽസി

Janayugom Webdesk
തിരുവനന്തപുരം
November 20, 2024 8:25 pm

കേരള ദുരന്ത നിവാരണ ഫണ്ടിലേക്ക് 1 കോടി രൂപ സംഭാവന ചെയ്ത് നവരത്ന പിഎസ് യു എൻഎൽസി ഇന്ത്യ ലിമിറ്റഡ്. തിരുവനന്തപുരത്തെ എൻഎൽസി തമിഴ്നാട് പവർ ലിമിറ്റഡ് സിഎസ്ആർ ഫണ്ട് വഴി സംഭാവന നൽകിയത്. എൻഎൽസി ഇന്ത്യ ലിമിറ്റഡിൻറെയും തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡിൻറെയും സംയുക്ത സംരംഭമാണ് എൻടിപിഎൽ.

എൻഎൽസി ഇന്ത്യ ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രസന്ന കുമാർ മോട്ടുപള്ളി മുഖ്യമന്ത്രി പിണറായി വിജയന് 1 കോടി രൂപയുടെ ചെക്ക് കൈമാറി. ഉരുൾപൊട്ടലിൽ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഈ സംഭാവനയുടെ ലക്ഷ്യമെന്ന് പ്രസന്ന കുമാർ മോട്ടുപള്ളി പറഞ്ഞു.

സംസ്ഥാനത്തിൻറെ സാമ്പത്തിക പ്രവർത്തനങ്ങൾക്കും വികസനങ്ങൾക്കും വിലപ്പെട്ട സംഭാവനകൾ നൽകുന്ന എൻഎൽസി ഇന്ത്യ ലിമിറ്റഡ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി കേരളത്തിൻറെ വൈദ്യുത വിതരണ കമ്പനിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.