18 October 2024, Friday
KSFE Galaxy Chits Banner 2

നമ്പര്‍ 18 പോക്സോ കേസ്: അഞ്ജലി റിമാ ദേവ് കോടതിയില്‍ ഹാജരായി

Janayugom Webdesk
കൊച്ചി
March 16, 2022 4:01 pm

കൊച്ചിയിലെ നമ്പര്‍ 18 പോക്സോ കേസില്‍ മൂന്നാം മൂന്നാം പ്രതി അഞ്ജലി റീമ ദേവ് കോടതിയില്‍ ഹാജരായി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ ജാമ്യ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് അഞ്ജലി കൊച്ചിയിലെ പ്രത്യേക പോക്‌സോ കോടതിയില്‍ ഹാജരായത്. ഇതിനിടെ കോടതിയില്‍ എത്തിയ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് അഞ്ജലിക്ക് വീണ്ടും നോട്ടീസ് നല്‍കി. അതേസമയം ക്രൈംബ്രാഞ്ച് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ റോയ് വയലാട്ട്, സൈജു തങ്കച്ചന്‍ എന്നിവരെ റിമാന്‍ഡ് ചെയ്തു. ഇരുവരുടെയും ജാമ്യാപേക്ഷ പോക്‌സോ കോടതി നാളെ പരിഗണിക്കും. പോക്‌സോ കേസില്‍ മൂന്നാം പ്രതിയായ അഞ്ജലിയോട് ബുധനാഴ്ച ഹാജരാകാന്‍ നിര്‍ദേശിച്ച് ക്രൈം ബ്രാഞ്ച് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കേസിലെ മറ്റ് പ്രതികളായ റോയ് വയലാട്ട്, സൈജു തങ്കച്ചന്‍ എന്നിവരെ റിമാന്‍ഡ് ചെയ്തു. ഇരുവരുടെയും ജാമ്യാപേക്ഷ പോക്‌സോ കോടതി വ്യാഴാഴ്ച പരിഗണിക്കും.

Eng­lish Sum­ma­ry: No. 18 Poc­so Case: Anjali Rima Dev appears in court

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.