നമ്പർ 18 പീഡനക്കേസിൽ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കേസിലെ മൂന്നാം പ്രതിയായ അഞ്ജലി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു. നേരത്തെ ജാമ്യ വ്യവസ്ഥയുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാകാനെത്തിയ ദിവസവും ബുധനാഴ്ചയുമാണ് അഞ്ജലിയുടെ ചോദ്യം ചെയ്യൽ നടന്നത്. ശാരീരിക അസ്വസ്ഥത മൂലം ഹാജരാകാനാകുന്നില്ലെന്നാണ് അനേഷണ സംഘത്തിന് മുന്നിൽ അഞ്ജലി നൽകിയ മൊഴി.
കഴിഞ്ഞ ദിവസവും അഞ്ജലിയെ ചോദ്യം ചെയ്തിരുന്നു. നമ്പർ 18 പോക്സോ കേസിൽ മൂന്നാംപ്രതിയാണ് അഞ്ജലി റീമദേവ്. ഒന്നാം പ്രതി ഹോട്ടലുടമ റോയ് വയലാട്ടും സൈജു തങ്കച്ചൻ രണ്ടാം പ്രതിയുമാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നമ്പർ 18 ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. റോയി വയലാട്ടും സൈജു തങ്കച്ചനും മൂന്നു ദിവസം മുമ്പാണ് പൊലീസിന് മുന്നിൽ കീഴടങ്ങിയത്.
കോഴിക്കോട് താമസിക്കുന്ന അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് പൊലീസ് റോയി വയലാട്ട് അടക്കമുള്ളവർക്കെതിരെ പോക്സോ കേസ് എടുത്തത്. 2021 ഒക്ടോബർ 20ന് റോയി വയലാട്ടിൻറെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിൽ വെച്ച് അതിക്രമം ഉണ്ടായതായാണ് പരാതി.
english summary;No. 18 Pocso Case; Anjali Rimadev will be questioned again by the crime branch
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.