
മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തലിന് ജാമ്യമില്ല. പ്രതിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചില്ല. രാഹുലിനെ നാളെ കോടതിയിൽ ഹാജരാക്കുകയും അതിനുശേഷം പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയും ചെയ്യും. നാളെയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. അതേസമയം പ്രതിയെ കസ്റ്റഡിയിൽ വേണമെന്നും കൂടുതൽ തെളിവെടുപ്പ് നടത്തണമെന്നും പ്രോസിക്യൂഷൻ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ റിമാൻ്റിലായത്. എന്നാൽ തൊട്ടുപിന്നാലെയാണ് രാഹുൽ ജാമ്യാപേക്ഷ നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് കിട്ടാതെ എങ്ങനെ ജാമ്യം പരിഗണിക്കും എന്നും മാജിസ്‌ട്രേറ്റ് ചോദിച്ചു.
ക്രൂരമായ ബലാത്സംഗത്തിൻ്റെ വിവരങ്ങളാണ് ഇതിനോടകം വീണ്ടും പുറത്ത് വന്നത്. കൃത്യമായ നീക്കത്തിലൂടെ മൂന്നാമത്തെ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുന്നെ രണ്ട് കേസുകളിലും അറസ്റ്റ് ഭയന്ന് ഒരുപാട് നാൾ ഇയാൾ ഒളിവിൽ പോവുകയും ചെയ്തിരുന്നു. എന്നാൽ പുതുയ കേസിൽ ജാമ്യം കിട്ടാത്ത പക്ഷം അഴിക്കുള്ളിൽ തന്നെ തുടരണം. നിരവധി പരാതികൾ ഇതിനോടകം പുറത്ത് വന്നത്. അതേസമയം അതിജീവിതയ്ക്ക് രാഹുൽ അയച്ച ഭീഷണി സന്ദേശം പുറത്ത് വന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.