ആര്‍എസ്എസ് ആശയം ഉറപ്പിക്കുന്ന തീവ്രഹിന്ദുത്വ നിലപാടിലൂന്നി ബിജെപിയുടെ പ്രകടന പത്രിക. അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്നും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് യാഥാര്‍ത്ഥ്യമാക്കുമെന്നും ലോകമാകെ രാമായണോത്സവം സംഘടിപ്പിക്കുമെന്നും നരേന്ദ്ര മോഡിയുടെ ഗ്യാരന്റി.പുതിയ പ്രഖ്യാപനങ്ങളോ ദീര്‍ഘവീക്ഷണങ്ങളോ ഇല്ലാത്ത പ്രകടനപത്രിക കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില അടക്കം നടപ്പിലാക്കാന്‍ കഴിയാത്ത മുന്‍ വാഗ്ദാനങ്ങളെക്കുറിച്ചും മൗനം തുടരുന്നു. രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളായ വിലക്കയറ്റം, തൊഴിലില്ലായ്മ, എന്നിവ പരിഹരിക്കാനുളള പദ്ധതികളും പത്രികയില്‍ ഉള്‍പ്പെട്ടില്ല, അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്നതാണ് മോഡിയുടെ പ്രധാന ഗ്യാരന്റി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കും, ലോകമാകെ രാമായണോത്സവം സംഘടിപ്പിക്കും, അയോധ്യയില്‍ കൂടുതല്‍ വികസനം നടപ്പാക്കും എന്നിങ്ങനെ ആര്‍എസ്എസ് അജണ്ടകള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് മോഡി പ്രഖ്യാപിക്കുന്നു.
കൂടുതല്‍ വന്ദേഭാരത്, ബുള്ളറ്റ് ട്രെയിനുകള്‍, ദരിദ്ര വിഭാഗങ്ങള്‍ക്ക് മൂന്ന് കോടി വീടുകള്‍, 6G സാങ്കേതിക വിദ്യ, പെട്രോളിയം ഉല്പന്നങ്ങളുടെ നികുതി കുറയ്ക്കും. റേഷന്‍, വെള്ളം എന്നിവ അടുത്ത അഞ്ച് വര്‍ഷം സൗജന്യമായി നല്‍കും, സോളാര്‍ പാനലുകള്‍ പ്രോത്സാഹിപ്പിച്ച് വൈദ്യുതി നിരക്ക് പൂജ്യത്തിലെത്തിക്കും എന്നിങ്ങനെ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്.
ബിജെപി പ്രകടനപത്രികയില്‍ നല്‍കിയിട്ടുള്ള ഉറപ്പുകളെല്ലാം നുണകളാണെന്നും ഒരിക്കലും വിശ്വസിക്കാന്‍ സാധിക്കില്ലെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും ബിജെപി ആഗ്രഹിക്കുന്നില്ല. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും ഗുണം ചെയ്യുന്ന യാതൊന്നും മോഡി ചെയ്യുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ബിജെപിയുടെ പ്രകടനപത്രികയെ ആരും വിശ്വസിക്കുന്നില്ലെന്നും ഖാര്‍ഗെ പഞ്ഞു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് മോഡി മുമ്പ് പറഞ്ഞു. താങ്ങുവില വര്‍ധിപ്പിക്കുമെന്നും പറഞ്ഞു. ഇതെല്ലാം വെറും ഗ്യാരന്റികളാണ്. കാര്യങ്ങളൊന്നും മോഡി ചെയ്യില്ലെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
English Summary: No development plans; RSS manifesto to hold Ramayana festival
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.