8 January 2026, Thursday

Related news

January 1, 2026
December 29, 2025
December 29, 2025
December 21, 2025
December 20, 2025
December 17, 2025
December 17, 2025
December 16, 2025
December 13, 2025
December 10, 2025

‘പുക സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനമില്ല’; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി സർക്കാർ

Janayugom Webdesk
ന്യൂഡല്‍ഹി
December 16, 2025 6:32 pm

അന്തരീക്ഷ വായു മലിനീകരണം രൂക്ഷമായതിനെത്തുടർന്ന് ഡൽഹി സർക്കാർ തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു. വ്യാഴാഴ്ച മുതൽ, പുക സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകേണ്ടെന്നാണ് പുതിയ തീരുമാനം. കനത്ത പുകമഞ്ഞിനൊപ്പം വായുമലിനീകരണവും രൂക്ഷമായ സാഹചര്യത്തിലാണ് ഈ കടുത്ത നടപടി. കൂടുതൽ മലിനീകരണം ഉള്ള മേഖലകളെ ‘ഹോട്ട്‌സ്പോട്ടുകളായി’ തരംതിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കെട്ടിട നിർമ്മാണങ്ങൾക്കും പഴയ ട്രാക്ടറുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹിക്ക് പുറത്തുനിന്നുള്ള പഴയ വാഹനങ്ങൾ ദേശീയ തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിനും വിലക്കുണ്ടാകും. പ്രവേശന കവാടങ്ങളിലും പെട്രോൾ പമ്പുകളിലും കർശനമായ പരിശോധനകൾ നടത്തും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ബിഎസ്-VI നിലവാരത്തിലുള്ള വാഹനങ്ങൾ മാത്രമായിരിക്കും ഡൽഹിയിലേക്ക് പ്രവേശിപ്പിക്കുക.

കനത്ത പുകമഞ്ഞ് കാരണം ഡൽഹിയിൽ 126 വിമാന സർവീസുകൾ റദ്ദാക്കി. കാഴ്ച പരിധി കുറഞ്ഞതോടെ റോഡപകടങ്ങളും വർധിച്ചു. ആഗ്ര‑ഡൽഹി എക്സ്പ്രസ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. വായു ഗുണനിലവാര സൂചിക 500ന് മുകളിൽ തുടരുന്നതിൽ ഡൽഹി പരിസ്ഥിതി മന്ത്രി മൻജിന്ദർ സിംഗ് സിർസ മാപ്പ് പറഞ്ഞു. അധികാരത്തിലെത്തി എട്ട് മാസം മാത്രമേ ആയിട്ടുള്ളൂവെന്നും, വായുനിലവാരം മെച്ചപ്പെടുത്താൻ ഇതൊരു ചെറിയ കാലയളവാണെന്നും പറഞ്ഞ സിർസ, മുൻ ആം ആദ്‌മി സർക്കാരിനെയാണ് നിലവിലെ അവസ്ഥയ്ക്ക് പഴിച്ചത്.

Kerala State - Students Savings Scheme

TOP NEWS

January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.