23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 12, 2024
December 9, 2024
December 3, 2024
November 29, 2024
November 28, 2024
November 28, 2024
November 26, 2024
November 26, 2024

ജെൻഡർ ന്യൂട്രാലിറ്റി അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല: മന്ത്രി വി ശിവൻകുട്ടി

Janayugom Webdesk
തിരുവനന്തപുരം
August 25, 2022 12:37 pm

സ്കൂള്‍ കുട്ടികളില്‍ ജെൻഡർ ന്യൂട്രാലിറ്റി അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.‘മിക്സഡ് സകൂൾ ആക്കുന്നതിൽ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അതിൽ നിന്നും പിന്നോക്കം പോയിട്ടില്ല. മിക്സഡ് സ്കൂൾ ആക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശഭരണ സ്ഥാപനങ്ങളും പിടിഎയുമാണ് തീരുമാനമെടുക്കേണ്ടത്’, മന്ത്രി പറഞ്ഞു. പ്ലസ് വൺ പ്രവേശനം അപേക്ഷിച്ച എല്ലാവര്‍ക്കും ഉറപ്പാക്കുമെന്നും 3.8 ലക്ഷം വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളുകളിലെത്തുന്നതെന്നും മന്ത്രി പറഞ്ഞു. അക്കാദമിക് കാര്യങ്ങളിൽ പ്രോജക്ട് തയാറാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

Eng­lish Summary:No inten­tion to impose gen­der neu­tral­i­ty: Min­is­ter V Sivankutty
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.