പാർലമെന്റ് തെരഞ്ഞെടുപ്പിൽ നേടിയ മിന്നുന്ന വിജയത്തിന്റെ അത്യാഹ്ലാദവും ആഡംബരങ്ങളും ഒഴിവാക്കി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പാർലമെന്റിനെ അഭിസംബോധന ചെയ്യാനെത്തി. നാഷനൽ പീപ്പിൾസ് പവർ സഖ്യം (എൻപിപി) നേടിയ ഉജ്വലവിജയത്തിലും മതിമറക്കാതെ, വാഹനവ്യൂഹത്തിന്റെയും ആഘോഷങ്ങളുടെയും അകമ്പടിയില്ലാതെ ഇല്ലാതെയായിരുന്നു അനുരയുടെ വരവ്.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുമെന്നും നിയമവാഴ്ച ഉറപ്പുവരുത്തുമെന്നും പ്രഖ്യാപിച്ച അദ്ദേഹം സമ്പദ്‌വ്യവസ്ഥ കടന്നുപോകുന്ന ദുഷ്കരാവസ്ഥയെ കുറിച്ചും സൂചിപ്പിച്ചു. ചടങ്ങിൽ അശോക രൺവാലയെ സ്പീക്കറായും റിസ്‌വി സാലിഹിനെ ഡപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.