25 November 2024, Monday
KSFE Galaxy Chits Banner 2

Related news

September 8, 2024
September 5, 2024
August 19, 2024
August 18, 2024
July 3, 2024
May 28, 2024
April 29, 2024
April 21, 2024
February 11, 2024
February 10, 2024

ഡോക്ടര്‍മാരുടെ ബോര്‍ഡില്‍ തെറ്റിധരിപ്പിക്കുന്ന വിവരം പാടില്ല: എന്‍എംസി

Janayugom Webdesk
ന്യൂഡല്‍ഹി
October 7, 2023 9:04 pm

ഡോക്ടര്‍മാരുടെ സൈന്‍ബോര്‍ഡില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ പാടില്ലെന്ന് ദേശീയ മെഡിക്കല്‍ കമ്മിഷന്‍. ഡോക്ടറുടെ പേര്, യോഗ്യത, പദവി, രജിസ്ട്രേഷന്‍ നമ്പര്‍, സ്പെഷ്യാലിറ്റി എന്നീ വിവരങ്ങള്‍ മാത്രമേ ഉള്‍പ്പെടുത്താവൂ എന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം കമ്മിഷന്‍ പുറത്തിറക്കിയ പ്രൊഫഷണല്‍ കോണ്‍ടാക്ട് റിവ്യൂ- ലെസന്‍സ് ഫ്രം കേസ് ആര്‍ക്കെവ് ഇ ബുക്കിലാണ് പുതിയ നിര്‍ദേശം അടങ്ങിയിരിക്കുന്നത്. 

മരുന്ന് കുറിപ്പടിയിലും ഇതേ മാതൃക പാലിക്കണം. ഡോക്ടര്‍മാരുടെ വിസിറ്റിങ് കാര്‍ഡിലും ആവശ്യ വിവരം ഉള്‍പ്പെടുത്തിയാല്‍ മതിയാകും. മരുന്ന് കടകള്‍ക്ക് മുന്നിലോ ഡോക്ടര്‍ താമസിക്കാത്ത ഇടങ്ങളിലോ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ഉചിതമല്ല. ഡോക്ടര്‍-രോഗി ബന്ധത്തില്‍ സമീപകാലത്ത് തര്‍ക്കങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യം വിലയിരുത്തിയാണ് നിര്‍ദേശം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
വീഴ്ച വരുത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ മെഡിക്കല്‍ കമ്മിഷന്‍ എത്തിക്സ് കമ്മിറ്റി വാദം കേള്‍ക്കുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് എത്തിക്സ് കമ്മിറ്റിയംഗം ഡോ യോഗേന്ദ്ര മാലിക് പറഞ്ഞു. 

Eng­lish Summary:No mis­lead­ing infor­ma­tion on doc­tors’ board: NMC
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.