22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 15, 2024
September 12, 2024
September 5, 2024
September 5, 2024
September 5, 2024
August 16, 2024
August 7, 2024
July 23, 2024
July 21, 2024
July 20, 2024

ശമ്പള, പെൻഷൻ വിതരണത്തിൽ ആശങ്ക വേണ്ട: ധനമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
March 4, 2024 10:55 pm

സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള, പെൻഷൻ വിതരണത്തിന് നേരിട്ട സാങ്കേതിക പ്രശ്നം പരിഹരിച്ചെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മൂന്നു ദിവസത്തിനുള്ളിൽ പൂർണമായും പണം അക്കൗണ്ടിലെത്തും. വീണ്ടും സാങ്കേതിക പ്രശ്നമുണ്ടാകാതിരിക്കാനാണ് പിൻവലിക്കാനുള്ള പരിധി 50,000 രൂപയായി നിശ്ചയിച്ചത്. ചരിത്രത്തിലാദ്യമായാണ് ശമ്പളം മുടങ്ങിയതെന്ന പ്രചാരണം ശരിയല്ല. മുമ്പും ഇത്തരത്തിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, മാർച്ചിൽ കേന്ദ്രം അർഹമായ വിഹിതം മുടക്കുന്നത് ചരിത്രത്തിലാദ്യമായാണെന്നും മന്ത്രി പറഞ്ഞു. 

കേന്ദ്രം സംസ്ഥാനത്തിന് തരാനുള്ള അർഹമായ വിഹിതത്തിന്റെ മൂന്നിലൊന്നുപോലും നല്‍കാത്ത സാഹചര്യത്തിലും കേരളം ശമ്പളവും പെൻഷനും മുടക്കിയിട്ടില്ല. സംസ്ഥാന വിരുദ്ധ നിലപാടാണ് ബിജെപിയുടേത് എന്നതിനാൽ അവരുടെ സംഘടനയുടെ പ്രഖ്യാപനത്തിൽ അതിശയമില്ല. എന്നാൽ, അവസരം കിട്ടി എന്ന നിലയിലാണ് യുഡിഎഫ് അനുകൂല സംഘടന സമരം പ്രഖ്യാപിച്ചത്. അവർ വാസ്തവത്തിൽ സമരം നടത്തേണ്ടത് രാജ്ഭവന് മുന്നിലാണ്. 13,608 കോടി നൽകേണ്ടതുണ്ടെന്ന് കേന്ദ്രം തന്നെ സമ്മതിച്ചു. എന്നാൽ, കേരളം സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ മാർച്ചിൽ 22,000 കോടിയാണ് കേരളം ചെലവഴിച്ചത്. മാർച്ചിൽ കേരളത്തിന് അർഹമായ 13,608 കോടി രൂപ നൽകാത്തതുകൊണ്ടുള്ള ബുദ്ധിമുട്ടാണുള്ളതെന്ന് മന്ത്രി പറഞ്ഞു. 

മൂന്ന് വർഷം മുമ്പ് സംസ്ഥാനത്തിന്റെ ആകെ ചെലവിന്റെ 45 ശതമാനം കേന്ദ്രവിഹിതമായിരുന്നെങ്കിൽ ഈ വർഷമത് 25 ശതമാനം മാത്രമാണ്. നികുതി വർധനയില്ലാതെ റവന്യു വരുമാനം 47,000 കോടിയിൽനിന്ന് 72,000 കോടിയായി ഉയർത്തിയ സംസ്ഥാനമാണ് കേരളം. ജിഎസ്‌ടി തുക ശേഖരിക്കുന്നതിൽ ദേശീയ ശരാശരി 12 ശതമാനമെങ്കിൽ കേരളത്തിൽ 16 ശതമാനമാണ്. സുശക്തമായ ട്രഷറി സംവിധാനം കേരളത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു.

ട്രഷറി പ്രവർത്തനം പതിവ് പോലെ

സംസ്ഥാന ട്രഷറികളുടെ പ്രവര്‍ത്തനം പതിവ് പോലെ. ട്രഷറി സേവിങ്‌സ്‌ ബാങ്ക്‌ അക്കൗണ്ടുകളിലെ നിക്ഷേപങ്ങളുടെ മുതലും പലിശയും പിൻവലിക്കുന്നതിന്‌ നിയന്ത്രണം ഏർപ്പെടുത്തിയതായ നിലയിൽ ചില പ്രചാരണങ്ങൾ നടക്കുന്നുണ്ട്‌. ഇത്‌ തികച്ചും കുപ്രചാരണമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇത്തരത്തിൽ പിൻവലിക്കൽ നിയന്ത്രണമൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. 

Eng­lish Sum­ma­ry: No need to wor­ry about salary and pen­sion dis­tri­b­u­tion: Finance Minister

You may also like this video

TOP NEWS

November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.