18 April 2025, Friday
KSFE Galaxy Chits Banner 2

വേനല്‍ കടുത്താലും ആശങ്ക വേണ്ട പീച്ചിയില്‍ വെള്ളമുണ്ട്

Janayugom Webdesk
തൃശൂര്‍
March 1, 2025 9:27 am

വേനൽ കടുക്കുമ്പോള്‍ ആശങ്കയിലാണ് ജനങ്ങള്‍. കിണറുകളും പുഴകളും മറ്റു ജലാശയങ്ങളുമെല്ലാം വറ്റുന്ന കാഴ്ചയാണിപ്പോള്‍. എന്നാല്‍ തൃശൂരിലേക്ക് വെള്ളമെത്തിക്കുന്ന പീച്ചിഡാമിന്റെ കാര്യത്തില്‍ ആശങ്കവേണ്ട ആവശ്യത്തിന് വെള്ളമുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. 

പീച്ചി ഡാം റിസർവോയറിലെ ഇന്നലത്തെ ജലനിരപ്പ് 73.16 മീറ്ററാണ്. റിസർവോയറിന്റെ പരമാവധി ജലനിരപ്പ് 79.25 ആണ്.നിലവിൽ 6 മീറ്റർ മാത്രമാണ് ജലനിരപ്പിൽ കുറവുള്ളത്. സംഭരണ അളവ് 34.78 മില്യൺ ക്യൂബിക് മീറ്ററും. അതുകൊണ്ട് വേനൽ കടുക്കുന്ന സാഹചര്യത്തിലും ആശങ്കവേണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മാത്രമല്ല ഇരുകനാലുകൾ വഴി വെള്ളം തുറന്നു വിട്ടിട്ടുണ്ട്. ഇത് പാണഞ്ചേരിയിലെ ജനങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്നുണ്ട്. ചിമ്മിനി ഡാമില്‍ ജലനിരപ്പ് 53.45 മീറ്ററാണ്. റിസർവോയറിന്റെ പരമാവധി ജലനിരപ്പ് 62.48 ആണ്. 9.03 മീറ്റര്‍ മാത്രമാണ് കുറവുള്ളത്. വാഴാനി ഡാമില്‍ 65.19 മീറ്ററാണ് ജലനിരപ്പ്. 76.40 മീറ്ററാണ് പരമാവധി ജലനിരപ്പ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.