7 January 2025, Tuesday
KSFE Galaxy Chits Banner 2

ആശങ്ക വേണ്ടെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍: മുനമ്പം റിപ്പോര്‍ട്ട് അടുത്തമാസം

Janayugom Webdesk
തിരുവനന്തപുരം
January 5, 2025 10:20 am

മുനമ്പം വിഷയത്തില്‍ ആശങ്ക വേണ്ടെന്നും ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജ്യുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റീസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. റിപ്പോര്‍ട്ടിന്റെ അടിസ്ഥനത്തില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകും.ദീര്‍ഘകാല തര്‍ക്കങ്ങള്‍ക്ക് ഇടയാകാതെ പ്രശ്നം പരിഹരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചത്.

മുനമ്പത്തെ സമരപ്പന്തലിലുള്ളവരുടെയും പ്രദേശ വാസികളുടെയും ആശങ്കകളും പരാതികളും കേട്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുനമ്പത്തുള്ളവരുടെ ദുരവസ്ഥ ഇവിടം സന്ദർശിച്ചപ്പോൾ ബോധ്യപ്പെട്ടു.അവരുടെ പ്രശ്‌നങ്ങളും മനസ്സിലായി. മാനുഷികപരിഗണന നൽകിയുള്ള അഭിപ്രായങ്ങൾ സർക്കാരിനെ അറിയിക്കും.പത്തിന്‌ കലക്ടറേറ്റിൽ ഹിയറിങ് ആരംഭിക്കും.

മുനമ്പം നിവാസികളെയും വഖഫ്‌ ബോർഡിനെയും ഫാറൂഖ്‌ കോളേജിനെയും ഉൾപ്പെടെ എല്ലാവരെയും കേൾക്കും. വസ്‌തു പണം കൊടുത്തുവാങ്ങിയവർക്ക്‌ അവകാശം കിട്ടുന്നുണ്ടോയെന്നത്‌ പ്രധാനമാണ്‌. അത്‌ പരിഗണിക്കും. മുനമ്പത്തുള്ളവരുടെ അവകാശങ്ങൾ നഷ്ടമായിട്ടില്ല. തൽക്കാലം കരം വാങ്ങേണ്ടെന്നുമാത്രമാണ്‌ കോടതി പറഞ്ഞത്‌. വഖഫ്‌ ഭൂമിയാണെന്ന്‌ പറഞ്ഞിട്ടില്ലെന്നും സി എൻ രാമചന്ദ്രൻനായർ പറഞ്ഞു. 

No need to wor­ry, Judi­cial Com­mis­sion: Munam­bam report next month

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.