24 January 2026, Saturday

ആരും തീവണ്ടിയില്‍ ഉറങ്ങരുത്. നേരം വെളുക്കുവോളം ഉണര്‍ന്നിരിക്കണം ; മോഷണത്തില്‍ രോഷം പ്രകടിപ്പിച്ച് ശ്രീമതിടീച്ചര്‍

Janayugom Webdesk
തിരുവനന്തപുരം
December 29, 2025 1:30 pm

ആരും തീവണ്ടില്‍ ഉറങ്ങരുത്, നേരം വെളുക്കുവോളം ഉണര്‍ന്നിരിക്കുണം. കാരണം കോച്ചിനുള്ളലില്‍ കൊന്നാലും ആരും അറിയില്ല. മുന്‍ സംസ്ഥാന ആരോഗ്യ മന്ത്രികൂടിയയ പി കെ ശ്രീമതി പറയുന്നു. പാളുന്ന റെയില്‍വേ സുരക്ഷയോടുള്ള രോഷമാണ് ശ്രീമതി ടീച്ചറിന്റെ വാക്കുകളിലൂടെ പുറത്തു വന്നത് കോച്ചിനുള്ളിൽ കയറി ബാഗ് കവർന്ന മോഷ്ടാക്കളുടെ ധൈര്യം ഇപ്പോഴും നെഞ്ചിടിപ്പേറ്റുന്നു. അപായച്ചങ്ങല വലിച്ച് വണ്ടി നിന്നിട്ടും ആരും വന്നില്ലെന്നത് ഞെട്ടിച്ചു ‑അവർ പറഞ്ഞു. 

ബിഹാറിലെ തീവണ്ടിയാത്രയിൽ പണവും രേഖകളും സ്വർണവും അടങ്ങുന്ന ബാഗ് നഷ്ടപ്പെട്ട പികെശ്രീമതി കഴിഞ്ഞദിവസം നാട്ടിലെത്തി. മോഷണം നടന്ന് ആറുദിവസം കഴിഞ്ഞിട്ടും റെയിൽവേയുടെ ഭാഗത്തുനിന്ന് ഒരന്വേഷണംപോലും ഉണ്ടായില്ലെന്ന് ശ്രീമതി പറയുന്നു. ചൊവ്വാഴ്ച രാത്രി കൊൽക്കത്തയിൽനിന്ന് സമസ്തിപൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് കവർച്ചയ്ക്കിരയായത്. മഹിളാ അസോസിയേഷൻ ബിഹാർ സംസ്ഥാനസമ്മേളനത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു. പുലർച്ചെ 5.45‑ന് എഴുന്നേറ്റപ്പോഴായിരുന്നു ബാഗ് നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ അപായച്ചങ്ങല വലിച്ചു.

ടിക്കറ്റ് പരിശോധകനടക്കം ആരും വന്നില്ല. വണ്ടി പുറപ്പെട്ടു. അരമണിക്കൂർ കഴിഞ്ഞ് ഒരു പോലീസുദ്യോഗസ്ഥൻ എത്തി. കൂടെയുണ്ടായിരുന്ന മറിയം ധാവ്ള ഹിന്ദിയിലും ബിഹാറിയിലും സംഭവം വിശദീകരിച്ചു. എന്നാൽ ഒരു ഗൗരവവും അയാൾ നൽകിയില്ല. ഫോണും അതിലെ വിവരങ്ങളും നഷ്ടപ്പെട്ടത് സങ്കടകരമായിരുന്നു. ആറുദിവസമായിട്ടും മോഷണം സംബന്ധിച്ച ഒരു വിവരവും ലഭിച്ചിട്ടില്ല ശ്രീമതി ടീച്ചര്‍ അഭിപ്രായപ്പെട്ടു 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.