പണമില്ലാത്തതിനാല്‍ ആര്‍ക്കും ചികിത്സ നിഷേധിക്കപ്പെടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്. വയോജന സംരക്ഷണം വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. വയോജനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേകം ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യ നീതി വകുപ്പിനോട് ചേര്‍ന്നു നിന്നുകൊണ്ട് ആരോഗ്യ വകുപ്പും വയോജന സംരക്ഷണ കാര്യത്തില്‍ പ്രത്യേക കരുതല്‍ നല്‍കുന്നുണ്ട്. ഉപേക്ഷിക്കപ്പെടുന്ന അമ്മമാരെ, അച്ഛന്‍മാരെയൊക്കെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ നീതി വകുപ്പ് സ്വീകരിക്കുമ്പോള്‍ അതുമായി ചേര്‍ന്നു നിന്നുകൊണ്ട് അവര്‍ക്ക് സൗജന്യ മരുന്നുകള്‍, സൗജന്യമായുള്ള ചികിത്സ നല്‍കുക തുടങ്ങിയ ക്രമീകരണങ്ങള്‍ ആരോഗ്യ വകുപ്പ് ചെയ്യുന്നുണ്ട്. വയോജന സംരക്ഷണത്തില്‍ സാമൂഹ്യ നീതി വകുപ്പ് ഇതില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. വയോജന ക്ഷേമം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാരും പ്രത്യേക ഇടപെടല്‍ നടത്തുന്നുണ്ട്. സര്‍ക്കാരിന്റെ സംരക്ഷണത്തില്‍ നിരവധി അച്ഛന്‍മാരുമുണ്ട്. ഓരോ വ്യക്തിയും ക്ഷേമത്തോടെ സംരക്ഷിക്കപ്പെടുന്നു എന്നത് ഉറപ്പാക്കുകയാണ് ഒരു ക്ഷേമ സംസ്ഥാനം എന്ന നിലയില്‍ നമ്മുടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.
ദേശീയ തലത്തില്‍ തന്നെ സൗജന്യ ചികിത്സ നല്‍കുന്ന ഏറ്റവും മികച്ച സംസ്ഥാനമായി കേരളം മാറി. അങ്ങനെ കേരളത്തിന്റെ ആരോഗ്യ വകുപ്പ് മികച്ച നേട്ടങ്ങളുമായി മുന്നോട്ട് പോവുകയാണ്-മന്ത്രി വ്യക്തമാക്കി.
English Summary: No one will be denied treatment because of lack of money: Minister Veena George
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.