21 January 2026, Wednesday

Related news

January 15, 2026
January 12, 2026
January 12, 2026
January 6, 2026
January 1, 2026
December 31, 2025
December 31, 2025
December 20, 2025
December 3, 2025
November 18, 2025

ഇന്ത്യയിൽ ടെസ്‍ല കാർ വാങ്ങാൻ ആളില്ല; ടെസ്റ്റ് ഡ്രൈവ് ചെയ്തവർ ഒന്നായി പിന്മാറുന്നു

Janayugom Webdesk
മുംബൈ
January 15, 2026 2:26 pm

ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ടെസ്‍ല കാറുകൾ വാങ്ങാൻ ആളില്ലെന്ന് റിപ്പോർട്ട്. ഇറക്കുമതി ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും കാറുകള്‍ ‍ഡിമാന്‍ഡ് ഇടിയുകയാണ്. കഴിഞ്ഞ വർഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത വാഹനങ്ങളിൽ മൂന്നിലൊന്ന് വിൽക്കാൻ ടെസ്‌ല പാടുപെടുന്നത്. നേരത്തെ ബുക്ക് ചെയ്ത പലരും പിന്മാറിയിരിക്കുകയാണ്.

ജൂലൈയിലാണ് ടെസ്‍ല കാർ കമ്പനി ഇന്ത്യയിൽ സ്റ്റോർ തുറന്നത്. അന്ന് വിൽപ്പനക്ക് എത്തിച്ച 300 മോഡൽ വൈ സ്​പോട്സ് യൂട്ടിലിറ്റി വാഹനങ്ങളിൽ 100 എണ്ണവും വാങ്ങാൻ ആളില്ലാതെ ഇരിക്കുകയാണ്. ഇതേതുടർന്ന്, കാറുകൾ വിറ്റൊഴിവാക്കാൻ രണ്ട് ലക്ഷം രൂപയോളം ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് ടെസ്‍ല.

ഇന്ത്യയില്‍ ഉപഭോക്താക്കളെ കണ്ടെത്താൻ കഴിയാത്തത് ടെസ്‍ലക്ക് വിഷമിക്കുകയാണ്. ഇറക്കുമതി ചെയ്ത ടെസ്‍ലയുടെ കാറുകൾക്ക് 110 ശതമാനം വരെ ഇന്ത്യ നികുതി ചുമത്തുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. നിരവധി ഉപഭോക്താക്കൾ ടെസ്റ്റ് ഡ്രൈവ് ചെയ്ത ശേഷം ടെസ്‍ല കാർ വാങ്ങൽ പദ്ധതി ഉപേക്ഷിച്ചതായാണ് റിപ്പോർട്ട്. ടെസ്‍ലയേക്കാൾ വില കുറഞ്ഞ ബിഎംഡബ്ല്യുവിന്റെ ഐ.എക്സ്‍വൺ ഇവിയും ബിവൈഡിയുടെ സീലിയൻ സെവനുമാണ് തിരഞ്ഞെടുത്തത്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.