പശുക്കളെ ഒരിടത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് വാഹനത്തില്‍ കൊണ്ടുപോകുന്നത് കുറ്റമല്ലെന്ന് അലഹാബാദ് ഹൈക്കോടതി. പശുക്കളെ വാഹനത്തില്‍ കൊണ്ടുപോകുന്നത് ഉത്തര്‍പ്രദേശ് ഗോവധ നിരോധന നിയമത്തിന്റെ ലംഘനമല്ലെന്ന് ജസ്റ്റിസ് മുഹമ്മദ് അസ്ലം പറഞ്ഞു.സംഭവത്തില്‍ വാരാണസി ജില്ലാ കല്കടറുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ വിധി.
പെര്‍മിറ്റ് ഇല്ലാതെ പശുക്കളെ കൊണ്ടുപോവുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഇത് പശുക്കളെ കശാപ്പിനായി കൊണ്ടുപോവുകയെന്നാണ് ആക്ഷേപം. ഇതിനാണ് സംസ്ഥാനത്തിനകത്ത് ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്കു പശുക്കളെ വാഹനത്തില്‍ കൊണ്ടുപോവാന്‍ പെര്‍മിറ്റിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പെര്‍മിറ്റ് ഇല്ലെന്ന പേരില്‍ തന്റെ ട്രക്ക് പൊലീസ് പിടിച്ചെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് ഷാക്കിബ് എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇയാള്‍ക്കെതിരെ യുപി ഗോവധനിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തിരുന്നു. ട്രക്ക് വിട്ടുകിട്ടുന്നതിനായി ജില്ലാ കലക്ടറെ സമീപിച്ചെങ്കിലും അപേക്ഷ നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. പെര്‍മിറ്റ് ആവശ്യമുണ്ടെന്നാണ് സര്‍ക്കാരും കോടതിയില്‍ വാദിച്ചത്.
English Summary:No permit required for transporting cows in vehicles: Allahabad High Court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.