
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി വ്യക്തിപരമായി യാതൊരു ബന്ധവുമില്ലെന്നും ചില മാധ്യമങ്ങൾ കൂടിക്കാഴ്ചയെ വളച്ചൊടിച്ചുവെന്നും നടി പൂനം കൗർ. രാഹുലിനെ സന്ദർശിച്ചത് കൈത്തറി വ്യവസായവുമായി ബന്ധപ്പെട്ടു മാത്രമാണെന്നും അവർ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ തെലങ്കാനയിൽ വെച്ച് നടി പങ്കെടുത്തിരുന്നു.
പിന്നാലെ ഇരുവരും കൈപിടിച്ചു നടക്കുന്ന ചിത്രങ്ങളും വൈറലായി. തുടർന്ന് നടിയേയും രാഹുൽ ഗാന്ധിയേയും ബന്ധപ്പെടുത്തി ബിജെപി നേതാക്കൾ ഉൾപ്പെടെ അപവാദപ്രചരണവുമായി രംഗത്തെത്തിയിരുന്നു. അടുത്തകാലത്ത് ഒരു അഭിമുഖത്തിൽ ഒരു നടനെതിരെ പൂനം കൗർ പീഡന ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഈ കാര്യം പോലീസിൽ പരാതിപെടാതെ കുടുംബവുമായി മാത്രം പങ്കുവെക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.