2024‑ലെ നീറ്റ്-യുജി പരീക്ഷയ്ക്ക് പുനഃപരീക്ഷയുണ്ടാകില്ലെന്ന് സുപ്രീം കോടതി. വീണ്ടും പരീക്ഷ നടത്തുന്നത് ഗുരുതരപ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. പലരും കിലോമീറ്ററുകള്‍ താണ്ടിയാണ് പരീക്ഷയെഴുതാനെത്തിയതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി.
23.33 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ജാർഖണ്ഡിലെ ഹസാരിബാഗിലും ബിഹാറിലെ പട്നയിലുമാണ് ചോദ്യപേപ്പർ ചോർന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
English Summary: No re-examination of NEET: Supreme Court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.