
ആര്‍എസ്എസിന്റെ പരിപാടിക്ക് പോകുന്നവരെയൊന്നും ആ സ്ഥാനത്ത് ഇരുത്തേണ്ട കാര്യമില്ലെന്നും ഗവർണർ രാജേന്ദ്ര ആർലേക്കർ വൈസ് ചാൻസിലർമാരെ ഭീഷണിപ്പെടുത്തിയാണ് സമ്മേളനത്തിൽ പങ്കെടുപ്പിച്ചതെന്നും പൊതു വിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടി. ആർഎസ്എസ് അനുകൂല ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ‘ജ്ഞാനസഭ’യിൽ കേരള സർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മേൽ, കാലിക്കറ്റ് സർവകലാശാല വിസി ഡോ. പി രവീന്ദ്രൻ, കണ്ണൂർ സർവകലാശാല വിസി ഡോ. കെ കെ സജു, ഫിഷറീസ് സർവകലാശാല വിസി ഡോ. എ ബിജുകുമാർ എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്.
ആർഎസ്എസ് പ്രചാരകനായി മാറിയ ഗവർണർ ബുദ്ധിപൂർവമാണ് കാര്യങ്ങൾ നീക്കുന്നത്. സര്‍ക്കാര്‍ പ്രതിനിധി സര്‍ക്കാരിന്റെ അനുവാദമില്ലാതെ പരുപാടികളില്‍ പങ്കെടുത്താല്‍ സര്‍ക്കാര്‍ സ്ഥാനത്തുനിന്ന് അയാളെ മാറ്റണം. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഈ കാര്യം തീരുമാനിക്കേണ്ടത് . തങ്ങളുടെ തത്വങ്ങൾ കുട്ടികളെ പഠിപ്പിക്കണം എന്ന നിലയിലാണ് ആർഎസ്എസ് തലവന്റെ പ്രസംഗമുണ്ടായത്. ഇത് ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും മതേതരത്വത്തിന് യോജിക്കാൻ കഴിയാത്തതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.