ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ആരോപണങ്ങൾ കൊണ്ട് ഒരാളെ ക്രൂശിക്കാൻ വളരെ എളുപ്പമാണ്. പക്ഷേ അത് തെളിയുന്നതുവരെ അതിനെ പിന്തുണയ്ക്കില്ല. തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം. എന്നാൽ തെറ്റ് ചെയ്തു എന്ന് ആരോപിക്കപ്പെടുകയാണെങ്കിൽ ക്ഷമയോടുകൂടി കാത്തിരിക്കണം. ആരോപണങ്ങൾ ഒരു കുടുംബത്തെ മാത്രമല്ല ബാധിക്കുന്നത്.
വെറുതെ ആരെയും ക്രൂശിക്കരുതെന്നും തനിക്കെതിരെ ക്രിക്കറ്റിൽ ഉയർന്ന ആരോപണങ്ങളിൽ നിന്ന് തിരിച്ചുവരാൻ രണ്ടര വർഷം എടുത്തുവെന്നും ശ്രീശാന്ത് പറഞ്ഞു. കേരള ക്രിക്കറ്റ് ലീഗ് ഏരിസ് കൊല്ലം സെയ് ലേഴ്സ് ടീമിന്റെ ജേഴ്‌സിയും തീം സോങ്ങും കൊല്ലം പ്രസ് ക്ലബില്‍ പുറത്തിറക്കിയ വേളയിലാണ് ടീം ബ്രാൻഡ് അംബാസിഡര്‍ കൂടിയായ മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മാധ്യമങ്ങളോട് തന്റെ പ്രതികരണം അറിയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.