4 April 2025, Friday
KSFE Galaxy Chits Banner 2

Related news

February 26, 2025
February 20, 2025
January 14, 2025
January 13, 2025
January 9, 2025
January 8, 2025
January 7, 2025
October 9, 2024
March 29, 2024
January 28, 2024

യുജിസി അനുമതിയില്ല: കാലിക്കറ്റ് ഓപ്പൺ ബിരുദ പ്രവേശനം നിലച്ചിട്ട് രണ്ടുവര്‍ഷം

Janayugom Webdesk
തേഞ്ഞിപ്പലം
October 30, 2022 10:45 pm

കാലിക്കറ്റ് സർവകലാശാല ഓപ്പൺ സംവിധാനത്തിൽ ബിരുദപ്രവേശനം 2020 മുതല്‍ നടക്കാത്തതില്‍ അവ്യക്തതകളേറെ. അടിസ്ഥാന യോഗ്യതയില്ലാത്ത, 18 വയസു തികഞ്ഞവർക്ക് പ്രവേശന പരീക്ഷ നടത്തി ബിരുദ പഠനത്തിന് അവസരമൊരുക്കുന്ന ഈ സ്കീമിൽ പ്രവേശനം അനുവദിക്കാനാവുമോ എന്നതിൽ യുജിസി ഇനിയും വ്യക്തത വരുത്തിയിട്ടില്ല. സർവകലാശാല യുജിസിക്ക് കത്ത് നൽകിയെങ്കിലും അനുകൂല മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ സ്കീമിൽ രണ്ടു വർഷമായി കോഴ്സുകൾ നടത്താനാവാത്തത്.
2019 വരെ കാലിക്കറ്റ് സർവകലാശാല ഓപ്പൺ ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നടത്തിയിരുന്നു. എന്നാൽ 2020 ൽ നിലവിൽ വന്ന യുജിസി റെഗുലേഷൻസ് പ്രകാരം യുജിസി അംഗീകാരമുള്ള കോഴ്സുകൾ മാത്രമേ സർവകലാശാലകൾ വിദൂരവിദ്യാഭ്യാസവിഭാഗത്തിൽ നടത്താനാവൂ. വിദൂരവിദ്യാഭ്യാസ കോഴ്സുകളുടെ പ്രവേശന യോഗ്യത നിർബന്ധമായും റെഗുലർ പഠനത്തിന് തുല്യമാകണമെന്നും യുജിസി നിഷ്കർഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ 1985ൽ നിലവിൽ വന്നതും പിന്നീട് 1995 ൽ ഭേദഗതി വരുത്തിയതുമായ പ്രത്യേക റെഗുലേഷൻസ് പ്രകാരമാണ് ഓപ്പൺ ബിരുദസംവിധാനം നിലവിൽ വന്നത് എന്നത് പരിഗണിച്ച് ഈ നിബന്ധനയിൽ ഇളവ് ലഭ്യമാകുമോ എന്നതിലാണ് സർവകലാശാല യുജിസിയിൽ നിന്ന് വ്യക്തത തേടിയത്. യുജിസി അനുമതിയില്ലാതെ സർവകലാശാലകൾ വിദൂരവിദ്യാഭ്യാസവിഭാഗം വഴി കോഴ്സുകൾ നടത്തരുതെന്നും ആയത് ശ്രദ്ധയിൽപ്പെട്ടാൽ നിലവിൽ അംഗീകാരമുള്ള കോഴ്സുകളുടെ അംഗീകാരം പിൻവലിക്കൽ ഉൾപ്പെടെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നുമുള്ള യുജിസി റെഗുലേഷൻ കണക്കിലെടുത്താണ് സർവകലാശാല ഇതു സംബന്ധിച്ച് വ്യക്തത ലഭിക്കുന്നതിന് കാത്തുനിൽക്കുന്നത്.
അനുമതി ലഭിക്കാതെ ഓപ്പൺ ബിരുദപ്രവേശനം നടത്തിയാൽ പ്രസ്തുത വിദ്യാർത്ഥികളുടെ ബിരുദ പഠനം യുജിസി അംഗീകാരമുള്ളതാവില്ല. നിലവിലുള്ള യുജിസി റെഗുലേഷൻസിലെ നിബന്ധനകൾ പാലിക്കാൻ സർവകലാശാല ബാധ്യസ്ഥമാണ്. ഇത് ലംഘിച്ചാൽ നിലവിൽ വിദൂരവിദ്യാഭ്യാസവിഭാഗം വഴി പഠനം നടത്തുകയും ഈ വർഷം പുതിയതായി പ്രവേശനം നേടുകയും ചെയ്യുന്ന പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാവുകയും ചെയ്യും. ഓപ്പൺ സംവിധാനത്തിൽ ബിരുദ പ്രവേശനം നടത്താതിരിക്കുന്നത് ഉദ്യോഗസ്ഥരുടെ തടസവാദങ്ങൾ കൊണ്ടാണ് എന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് വിദൂരവിദ്യാഭ്യാസ വിഭാഗം ഡയറക്ടർ അറിയിച്ചു. 

Eng­lish Sum­ma­ry: No UGC approval: Two years since Cali­cut Open Under­grad­u­ate Admis­sion stopped

You may also like this video 

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.