ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ബെലാറുസ് മനുഷ്യാവകാശ പ്രവര്‍ത്തകനായ അലസ് ബിയാലിയാറ്റ്‌സ്‌കിയും രണ്ടു മനുഷ്യവകാശ സംഘടനകളും പങ്കിട്ടു. നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ അലസ് 2020 മുതല്‍ വിചാരണയില്ലാതെ തടവില്‍ കഴിയുകയാണ്. 1996ല്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കായി വിയാസ്‌ന എന്ന പേരില്‍ അദ്ദേഹം സംഘടനയ്ക്ക് രൂപം നല്‍കിയിരുന്നു.
റഷ്യന്‍ സന്നദ്ധ സംഘടനയായ റഷ്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ മെമ്മോറിയലിനും ഉക്രെയ്‌നിലെ മനുഷ്യവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഉക്രെയ്ന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസുമാണ് പുരസ്‌കാരം നേടിയ രണ്ടു സംഘടനകള്‍.
1987ല്‍ സ്ഥാപിക്കപ്പെട്ട മെമ്മോറിയല്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. 2007‑ല്‍ ഉക്രെയ്‌നിലെ കീവില്‍ സ്ഥാപിതമായ സംഘടനയാണ് സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്. ഇന്ത്യാക്കാരായ മുഹമ്മദ് സുബൈര്‍, പ്രതീക് സിന്‍ഹ, ഹര്‍ഷ് മന്ദര്‍ എന്നിവര്‍ പുരസ്കാരപട്ടികയില്‍ ഇടം നേടിയിരുന്നു.
English Summary: Nobel Peace Prize for the protection of human rights
You may like this this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.