11 May 2024, Saturday

അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം; സമാധാന നൊബേൽ രണ്ട് മാധ്യമപ്രവർത്തകർക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
October 8, 2021 4:33 pm

സമാധാനത്തിനുള്ള നോബേല്‍ പുരസ്കാരം ഇത്തവണ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കാണ്. ഫിലിപ്പിനോ-അമേരിക്കൻ മാധ്യമപ്രവർത്തക മരിയ റസ റഷ്യൻ മാധ്യമപ്രവർത്തകൻ ദമിത്രി മുറാത്തോ എന്നിവര്‍ക്കാണ് നോബേല്‍. അധികാരദുര്‍വിനിയോഗെ തുറന്ന്കാണിക്കാന്‍ അഭിപ്രായ സ്വതന്ത്ര്യത്തെ ഉപയോഗിച്ചതിനാണ് പുരസ്കാരം. അതേസമയം ഇരുവരും നിർഭയ മാധ്യമ പ്രവർത്തനത്തിന്റെ ഉദാത്ത മാതൃകകളെന്ന് നൊബേൽ സമിതി വിശേഷിപ്പിച്ചു. 

11 ലക്ഷം ഡോളറാണ് സമ്മാനത്തുകയായി ഇവര്‍ക്ക് ലഭിക്കുക. റഷ്യൽ നൊവാജ ഗസറ്റ് എന്ന പത്രം സ്ഥാപിച്ച ദിമിത്രി മുറാത്തോ കഴിഞ്ഞ 24 വർഷമായി പത്രത്തിന്റെ എഡിറ്ററും അഭിപ്രായ സ്വതന്ത്രത്തിന്റെ മുന്നണിപ്പോരാളിയുമാണ്. അതേസമയം ഫിലിപ്പൈൻ സർക്കാരിന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെ നിരന്തരം തന്റെ റാപ്ലർ എന്ന ഓൺലൈൻ മാധ്യമം വഴിയാണ് മരിയ റെസ്സ വാർത്തകൾ നല്‍കിയത്.

ENGLISH SUMMARY:Nobel Peace Prize for two journalists
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.