ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഡി ജി പിയെ ചുമതലപ്പെടുത്തി. ശബ്ദ നിയന്ത്രണം കര്‍ശനമാക്കുന്ന നടപടികളുടെ ഭാഗമായാണ് സര്‍ക്കാര്‍ തീരുമാനം. ബാലാവകാശ കമ്മിഷന്‍ ഇടപെടലിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. ഉത്സവ പറമ്പുകളില്‍ ഉള്‍പ്പടെയുള്ള മത ചടങ്ങുകളില്‍ ഈ നിയന്ത്രണം ബാധകമായിരിക്കും
അമിത ശബ്ദത്തില്‍ ഉച്ചഭാഷിണികളും മറ്റ് വാദ്യോപകരണങ്ങളും ഉപയോഗിക്കുന്നത് കുട്ടികള്‍ വൃദ്ധര്‍, രോഗികള്‍ എന്നിവര്‍ക്ക് ആരോഗ്യ ഭീഷണിയുണ്ടാക്കുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നിലവില്‍ രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെ അടച്ചിട്ട ഇടങ്ങളില്‍ ഉച്ചഭാഷണി ഉപയോഗിക്കരുതെന്ന നിയമമുണ്ട്.
അനുമതി ഇല്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന നിയമമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്നാണ് ആരോപണം.2020ല്‍ പ്രാബല്യത്തില്‍ വന്ന ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ കേരളം ഇന്നും ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്നും ബാലവകാശ കമ്മിഷന്‍ പറഞ്ഞു. ബാലാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ വിശദമായ പരിശോധന നടത്തിയിരുന്നു. ശബ്ദ മലനീകരണം സംബന്ധിച്ച് കോടതി ഉത്തരവുകളുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നതായി കണ്ടെത്തിയിരുന്നില്ല. ഇതാണ് പരിശോധനയ്ക്ക് ശേഷം സര്‍ക്കാര്‍ കണ്ടെത്തല്‍.
English Summary:Noise control in places of worship; DGP directed to take strict action
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.