27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 25, 2024
July 20, 2024
April 9, 2024
March 13, 2024
March 13, 2024
March 6, 2024
February 25, 2024
February 20, 2024
February 19, 2024
February 5, 2024

മികച്ച ടിവി സീരിയൽ ഇല്ല; സംസ്ഥാന ടെലിവിഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Janayugom Webdesk
തിരുവനന്തപുരം
March 6, 2024 12:52 pm

മികച്ച ടിവി സീരിയലിന് അവാർഡ് ഇല്ലാതെ 2022ലെ സംസ്ഥാന ടെലിവിഷൻ പുരസ്‌കാരങ്ങൾ. 31-ാമത് ടെലിവിഷന്‍ അവാര്‍ഡ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. പ്രധാന പുരസ്‌കാരങ്ങളുടെ പട്ടിക ചുവടെ: മികച്ച ഗ്രന്ഥം: പോസ്റ്റ് ട്രൂത്ത് ടെലിവിഷന്‍ (രചയിതാവ്: ടി.കെ.സന്തോഷ് കുമാര്‍, 10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും , മികച്ച ലേഖനം : മലയാളിയുടെ ‘ബിഗ്ബോസ്’ ജീവിതം, രചയിതാവ് : സജിത്ത് എം.എസ്. (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

കഥാവിഭാഗം അവാർഡുകൾ: മികച്ച ടെലി ഫിലിം (20 മിനിട്ടില്‍ കുറവ്): ഭൂമി, സംവിധാനം- മിഥുന്‍ ചന്ദ്രന്‍ (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
മികച്ച ടെലി ഫിലിം (20 മിനിട്ടില്‍ കൂടിയത്) : കനം, സംവിധാനം : മൃദുല്‍ ടി.എസ് (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
മികച്ച കഥാകൃത്ത്: സുദേവന്‍ പി പി. (ടെലിസീരിയല്‍/ടെലിഫിലിം) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി: ചിയേഴ്സ് (സെന്‍സേഡ്)
മികച്ച ടി.വി.ഷോ : സൂപ്പര്‍ ഫോര്‍ ജൂനിയേഴ്സ് (എന്‍റര്‍ടെയിന്‍മെന്‍റ്), നിര്‍മ്മാണം: മഴവില്‍ മനോരമ (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
മികച്ച കോമഡി പ്രോഗ്രാം : കോമഡി സ്റ്റാര്‍സ് സീസണ്‍ 3 (ഏഷ്യാനെറ്റ്) സംവിധാനം: ബിജു ജോര്‍ജ് (ബൈജു ജി. മേലില) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), നിര്‍മ്മാണം: സ്റ്റാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്

(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) മികച്ച ഹാസ്യാഭിനേതാവ് : ഭാസി വൈക്കം, (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), കോമഡി സ്റ്റാര്‍സ് സീസണ്‍ 3 (ഏഷ്യാനെറ്റ്) കുട്ടികളുടെ മികച്ച ഷോര്‍ട്ട് ഫിലിം: വില്ലേജ് ക്രിക്കറ്റ് ബോയ് (സെന്‍സേര്‍ഡ്), സംവിധാനം: രാഹുല്‍ ആര്‍. ശര്‍മ്മ (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), നിര്‍മ്മാണം: റിജാസ് സുലൈമാന്‍, (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) തിരക്കഥ: ലിവിന്‍ സി. ലോനക്കുട്ടി (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) മികച്ച സംവിധായകന്‍ : മൃദുല്‍ ടി.എസ് (ടെലിസീരിയല്‍/ടെലിഫിലിം) (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടികള്‍: കനം, സമരം (ജനപ്രിയം ചാനല്‍) മികച്ച നടന്‍: ശിവജി ഗുരുവായൂര്‍ (ടെലിസീരിയല്‍/ടെലിഫിലിം) (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: ഭര്‍ത്താവിന്‍റെ സ്നേഹിതന്‍ (കേരളവിഷന്‍)

മികച്ച രണ്ടാമത്തെ നടന്‍ : അനു വര്‍ഗ്ഗീസ് (ടെലിസീരിയല്‍/ടെലിഫിലിം) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടികള്‍: സമരം, സംഘട്ടനം (ജനപ്രിയം ചാനല്‍) മികച്ച നടി: ശിശിര പി.വി. (ടെലിസീരിയല്‍/ടെലിഫിലിം) (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി: സമരം (ജനപ്രിയം ചാനല്‍) മികച്ച രണ്ടാമത്തെ നടി: ആതിര ദിലീപ് (ടെലിസീരിയല്‍/ടെലിഫിലിം) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: കനം (ജനപ്രിയം ചാനല്‍) മികച്ച ബാലതാരം: ഡാവിഞ്ചി സന്തോഷ് (ടെലിസീരിയല്‍/ടെലിഫിലിം) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി : വില്ലേജ് ക്രിക്കറ്റ് ബോയ് (സെന്‍സേഡ്) മികച്ച ഛായാഗ്രാഹകന്‍ : സാലു കെ. തോമസ് (ടെലിസീരിയല്‍/ടെലിഫിലിം) (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: ഭൂമി (നിള 24 ലൈവ്)

മികച്ച ദൃശ്യസംയോജകന്‍: സച്ചിന്‍ സത്യ, (ടെലിസീരിയല്‍/ടെലിഫിലിം) (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: ചിയേഴ്സ് (സെന്‍സേഡ്) മികച്ച സംഗീത സംവിധായകന്‍: ജിഷ്ണു തിലക് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) (ടെലിസീരിയല്‍/ടെലിഫിലിം) പരിപാടി : കാത്തോളാം (കൗമുദി ടി.വി.)മികച്ച ശബ്ദലേഖകന്‍: വിനായക് സുതന്‍ (ടെലിസീരിയല്‍/ടെലിഫിലിം) (15,000 /- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: കനം, സമരം (ജനപ്രിയം ചാനല്‍) മികച്ച കലാസംവിധായകന്‍: അമല്‍ദേവ് (ടെലിസീരിയല്‍/ടെലിഫിലിം) (15,000 /- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: ഭൂമി (നിള 24 ലൈവ്) കഥയ്ക്കനുയോജ്യമായ വിധത്തില്‍ പരിമിതമായ ഒരിടത്തിലെ അന്തരീക്ഷവും പശ്ചാത്തലവും ഒരുക്കിയ കലാസംവിധാന മികവിന്. പ്രത്യേക ജൂറി പരാമര്‍ശം അഭിനയം : ശ്രീധരന്‍ പി. (പ്രശസ്തിപത്രവും ശില്പവും)
പരിപാടി: ചാച്ചന്‍ (ശാലോം ടെലിവിഷന്‍) അവാര്‍ഡുകള്‍ കഥേതര വിഭാഗം മികച്ച ഡോക്യുമെന്‍ററി : പലായനത്തില്‍ നഷ്ടപ്പെട്ടവര്‍ (ജനറല്‍) (ദൂരദര്‍ശന്‍); സംവിധാനം : ബിന്ദു സാജന്‍, (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), നിര്‍മ്മാണം: ഇഞ്ചി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

മികച്ച ഡോക്യുമെന്‍ററി: ജൈവവൈവിധ്യ സംരക്ഷണം (സയന്‍സ് & എന്‍വയോണ്‍മെന്‍റ്) നല്ല നാളേയ്ക്കായി (കൈറ്റ് വിക്ടേഴ്സ്)
സംവിധാനം: കെ.എസ്. രാജശേഖരന്‍ (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), നിര്‍മ്മാണം: കേരള ബയോഡൈവേഴ്സിറ്റി ബോര്‍ഡ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)മികച്ച ഡോക്യുമെന്‍ററി: ദി സെന്യോര്‍ ഓഫ് കളേഴ്സ് (ബയോഗ്രഫി) (സെന്‍സേര്‍ഡ്) സംവിധാനം: ദീപു തമ്പാന്‍ (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), നിര്‍മ്മാണം: ഡോ.മഞ്ജുഷ സുധാദേവി (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
മികച്ച ഡോക്യുമെന്‍ററി: അംഗനാങ്കം (വിമന്‍ & ചില്‍ഡ്രന്‍) (മനോരമ ന്യൂസ്) സംവിധാനം: ധന്യ എം., (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), നിര്‍മ്മാണം: മനോരമ ന്യൂസ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

മികച്ച എഡ്യുക്കേഷണല്‍ : പ്രപഞ്ചവും മനുഷ്യനും, പ്രോഗ്രാം (ഏഷ്യനെറ്റ് ന്യൂസ്) സംവിധാനം: രാഹുല്‍ കൃഷ്ണ കെ.എസ്, (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) നിര്‍മ്മാണം: ഏഷ്യാനെറ്റ് ന്യൂസ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) മികച്ച ആങ്കര്‍: സജീവ് ബാലകൃഷ്ണന്‍ (എഡ്യുക്കേഷണല്‍ പ്രോഗ്രാം) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: വരൂ, വരയ്ക്കൂ (കൈറ്റ് വിക്ടേഴ്സ്)

മികച്ച സംവിധായകന്‍: മണിലാല്‍ (ഡോക്യുമെന്‍ററി) (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: ബ്ലാക്ക് ആന്‍റ് വൈറ്റ് (സെന്‍സേര്‍ഡ്)
മികച്ച ന്യൂസ് ക്യാമറാമാന്‍: സന്തോഷ് എസ്. പിള്ള (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: ഫാര്‍മര്‍ നൈറ്റ് ലൈഫ് (മനോരമ ന്യൂസ്)
മികച്ച വാര്‍ത്താവതാരക : അനൂജ രാജേഷ് (24 ന്യൂസ്) (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: ഉച്ച വാര്‍ത്ത, വാര്‍ത്താ സന്ധ്യ
മികച്ച കോമ്പിയര്‍/ആങ്കര്‍: ആര്‍. ശ്രീകണ്ഠന്‍ നായര്‍ (വാര്‍ത്തേതര പരിപാടി) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : ഗുഡ്മോണിംഗ് വിത്ത് ആര്‍. ശ്രീകണ്ഠന്‍ നായര്‍ (24 ന്യൂസ്) മികച്ച കമന്‍റേറ്റര്‍: പ്രൊഫ.അലിയാര്‍ (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി: ബി.ആര്‍.പി.ഭാസ്കര്‍ : ചരിത്രത്തോടൊപ്പം നടന്ന ഒരാള്‍, വക്കം മൗലവി: ഇതിഹാസ നായകന്‍ (ദൂരദര്‍ശന്‍)

മികച്ച ആങ്കര്‍/ഇന്‍റര്‍വ്യൂവര്‍: എന്‍.പി. ചന്ദ്രശേഖരന്‍, വി.എസ്. രാജേഷ്. (5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം) പരിപാടി : 1. അന്യോന്യം (കൈരളി ടി.വി), 2. സ്ട്രെയ്റ്റ്ലൈന്‍ (കൗമുദി ടി.വി) മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്: അര്‍ഹതയുള്ള എന്‍ട്രികളുടെ അഭാവത്തില്‍ ഈ വിഭാഗത്തെ അവാര്‍ഡിനായി പരിഗണിച്ചിട്ടില്ല. മികച്ച ടി.വി.ഷോ (കറന്‍റ് അഫയേഴ്സ്), പരിപാടി: നാട്ടുസൂത്രം, നിര്‍മ്മാണം: മനോരമ ന്യൂസ് (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

മികച്ച കുട്ടികളുടെ: വരൂ, വരയ്ക്കൂ പരിപാടി (കൈറ്റ് വിക്ടേഴ്സ്), സംവിധാനം: ബി.എസ് രതീഷ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), നിര്‍മ്മാണം: കൈറ്റ് വിക്ടേഴ്സ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും .വാര്‍ത്താ ഛായാഗ്രാഹകന്‍: ഷാജു കെ.വി. (പ്രശസ്തിപത്രവും ശില്പവും), പരിപാടി:പാറക്കുളങ്ങള്‍ ഇല്ലാതാവുമ്പോള്‍, (മാതൃഭൂമി ന്യൂസ്) കറന്‍റ് അഫയേഴ്സ് : കെ.ആര്‍.ഗോപീകൃഷ്ണന്‍, ആങ്കര്‍ (പ്രശസ്തിപത്രവും ശില്പവും), പരിപാടി: ഫൈനല്‍ റൗണ്ട് അപ്പ് (24 ന്യൂസ്) അഭിമുഖകാരന്‍: ദീപക് ധര്‍മ്മടം (പ്രശസ്തിപത്രവും ശില്പവും), പരിപാടി: നയം വ്യക്തമാക്കി കോടിയേരി (24 ന്യൂസ്) ജീവചരിത്ര ചിത്രം: പ്രിയ രവീന്ദ്രന്‍ (സംവിധാനം) (പ്രശസ്തിപത്രവും ശില്പവും), പരിപാടി: ലളിതം, സൗമ്യം, ഗാന്ധിമാര്‍ഗം (കൈരളി ന്യൂസ്).

Eng­lish Summary:There is no bet­ter TV series; State tele­vi­sion awards announced
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.