22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 13, 2024
December 9, 2024
December 9, 2024
December 4, 2024
November 26, 2024
November 26, 2024
November 19, 2024
November 16, 2024
November 16, 2024

സംസ്ഥാനത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു; രോഗികള്‍ കൂടുതലും വിദ്യാര്‍ത്ഥികള്‍

Janayugom Webdesk
കല്‍പറ്റ
November 12, 2021 5:51 pm

സംസ്ഥാനത്ത് നോറോ വൈറസ് രോഗം സ്ഥിരീകരിച്ചു. വയനാട് ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാര്‍ത്ഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് നോറോ വൈറസ് സാനിധ്യം കണ്ടെത്തിയത്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സമാനമായ രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങളിലായി ബോധവത്കരണ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്.
വൈറസ് വ്യാപനം കൂടുതലാകുമെങ്കിലും മരണകാരാണമാകില്ല എന്നതിനാൽ ഭീതി ആവശ്യമില്ല. രോഗം ബാധിച്ചവരിൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ രോഗം ഭേദമാകും. എന്നാൽ കൂടുതൽ പേരിലേയ്ക്ക് വ്യാപിയ്ക്കാതിരിയ്ക്കാൻ ശ്രദ്ധ വേണം. സാധാരണ തണുപ്പ് കാലങ്ങളിലാണ് നോറോ വൈറസ് കണ്ടുവരുന്നത്.

നോറോ വൈറസ് ലക്ഷണങ്ങൾ:
വയറിളക്കം ചർദ്ദി മനംപിരട്ടൽ വയറുവേദന പനി ശരീര വേദന നിരന്തരമായുള്ള ചർദ്ദി, വയറിളക്കം എന്നിവയാണ് ഏറ്റവും ഗുരുതരമാകുന്നത്. ഇവ തുടർച്ചയായി സംഭവിയ്ക്കുന്നത് കാരണം ശരീരത്തിലെ ജലാംശം നഷ്ടപ്പെടുകയും നിര്ജ്ജലീകരണം കാരണം അവസ്ഥ ഗുരുതരമാകുകയും ചെയ്യും..

രോഗം ബാധിയ്ക്കുന്നത്:
വൃത്തിയില്ലാതെ പാകം ചെയ്ത ഭക്ഷണം, മലിനമായ ജല ഉപയോഗം, രോഗം ബാധിച്ചവരുമായുള്ള ഇടപഴകൽ, രോഗികളുടെ സ്രവങ്ങൾ വസ്തുക്കളിൽ തങ്ങി നിൽക്കുകയും അത് ശരീരത്തിലെതുകയും ചെയ്യുന്നത് തുടങ്ങിയ മാർഗങ്ങളിലൂടെ നോറോ വൈറസ് പകരും. അതിനാൽ കൈകൾ എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിയ്ക്കാൻ ശ്രദ്ധിക്കണം. വൈറസ് കൈകളിലൂടെ ശരീരതിലെത്താനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രായ വ്യത്യാസമില്ലാതെ വൈറസ് ബാധിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാവരും തന്നെ ജാഗ്രതയോടെ തുടരേണ്ടതുണ്ട്. പുരുഷന്മാരിലെ സ്തനാർബുദം: ഈ ലക്ഷണങ്ങൾ അവഗണിക്കരുത് രണ്ടു ദിവസത്തിനുള്ളിൽ തിരിച്ചറിയാം: വൈറസ് ബാധിച്ച് രണ്ടു ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. ഈ സാഹചര്യത്തിൽ മറ്റുള്ളവരുമായി ഇടപഴകാൻ ശ്രമിയ്ക്കരുത്. ഡോക്ടറുമായി സംസാരിച്ച് ആവശ്യമായ മുൻകരുതലുകൾ സ്വീകരിയ്ക്കുക. ലക്ഷണങ്ങൾ അനുഭവപ്പെടുന്നതിന് അനുസരിച്ച് ചികിത്സ ലഭിക്കും. രോഗം കണ്ടെത്തിക്കഴിഞ്ഞാൽ ധാരാളം വെള്ളം കുടിയ്ക്കാനും പഴങ്ങൾ കഴിയ്ക്കാനും ശ്രദ്ധിക്കണം. ആരോഗ്യകരമായ ഭക്ഷണരീതി മാത്രം ഈ കാലയളവിൽ പിന്തുടരുക.

പ്രതിരോധിക്കാം ഇങ്ങനെ: 

  • ടോയിലെറ്റ് ഉപയോഗിച്ചതിന് ശേഷം കൈകൾ 20 സെക്കന്റു നേരം കഴുകി വൃത്തിയാക്കുക.
  •  ആഹാരം കഴിയ്ക്കുന്നതിന് തൊട്ട് മുൻപ് കയ്യും മുഖവും കഴുകുക
  • നന്നായി തിളപ്പിച്ചതോ ക്ലോറിനേറ്റ് ചെയ്തതോ ആയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക
  •  കിണർ, വാട്ടർ ടാങ്ക് എന്നിവ ക്ലോറിനേറ്റ് ചെയ്ത് വൃത്തിയാക്കി വെയ്ക്കുക  പച്ചക്കറികൾ, പഴങ്ങൾ എന്നിവ നന്നായി കഴുകി മാത്രം ഉപയോഗിക്കാൻ ശ്രദ്ധിയ്ക്കുക
  • തുറന്നുവെച്ചതോ പഴകിയതോ ആയ ആഹാര സാധനങ്ങൾ ഉപയോഗിക്കരുത്

Eng­lish Sum­ma­ry : noro virus detect­ed in kerala

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.