ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം. ജപ്പാന് മുകളിലൂടെയാണ് മിസൈല്‍ പരീക്ഷണം. 2017 ല്‍ ആദ്യമായി പരീക്ഷിച്ച ഹ്വാസോംഗ് 15 ഗണത്തില്‍പ്പെടുന്ന മിസൈലാണ് പരീക്ഷിച്ചത്. പ്യോഗ്യാംഗ് വിമാനത്താവളത്തില്‍ നിന്ന്
വിട്ട മിസൈല്‍ 67 മിനിറ്റ് കൊണ്ട് 900 കിലോമീറ്റര്‍ (560 മൈല്‍) പറന്ന് ജപ്പാന്‍ കടലില്‍ പതിച്ചത്. ജപ്പാന്റെ സുപ്രധാന സാമ്പത്തിക മേഖലക്ക് 200 നോട്ടിക്കല്‍ മൈല്‍ ദൂരത്തായിട്ടാണ് മിസൈല്‍ വന്ന് പതിച്ചത്.
ജപ്പാന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും സമാധാനത്തിന് ഭീഷണിയാണ് ഉത്തരകൊറിയയുടെ നടപടി അത് പൊറുക്കാന്‍ കഴിയുന്നതല്ലെന്നും ജപ്പാന്‍ പ്രതിരോധ മന്ത്രി ഹമദ യാസുകാസു പ്രതികരിച്ചു. അതേസമയം അമേരിക്കയ്ക്കും ദക്ഷിണ കൊറിയക്കുമുള്ള മുന്നറിയിപ്പാണ് ഈ മിസൈല്‍ പരീഷണമെന്ന് ഉത്തരകൊറിയ പറഞ്ഞു. ഉത്തര കൊറിയന്‍ ഭരണകൂടത്തിനെതിരായ ഭീഷണി അമേരിക്ക അവസാനിപ്പിക്കണമെന്ന് കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യോ ജോംഗ് ആവശ്യപ്പെട്ടു.
English Summary;North Korea fired a missile; Japan issued a warning
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.