
ഉത്തര കൊറിയയിൽ ഭീമൻ യുദ്ധക്കപ്പൽ വെള്ളത്തിറക്കിയ ദിവസം തന്നെയുണ്ടായ വൻ അപകടത്തിൽ കടുത്ത നടപടിയുമായി അധികൃതർ. അപകടത്തിന് ഉത്തരവാദികളായ ഷിപ്പ്‍യാർഡ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തതായി ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. ഭരണാധികാരിയായ കിം ജോങ് ഉൻ നോക്കി നിൽക്കവെ 5000 ടൺ ഭാരമുള്ള കപ്പൽ ഒരുവശത്തേക്ക് ചരിഞ്ഞത് രാജ്യത്തിന്റെ അന്തസ് കളങ്കപ്പെടുത്തിയ സംഭവമായാണ് ഉത്തര കൊറിയൻ ഭരണകൂടം വിലയിരുത്തിയത്. ഉത്തരവാദികൾക്ക് കടുത്ത ശിക്ഷ വിധിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നുണ്ട്.
നീല നിറത്തിലുള്ള ടാർപ്പോളിൻ കൊണ്ട് മൂടിയ കപ്പൽ ഒരു വശത്തേക്ക് ചരിഞ്ഞ് കിടക്കുന്നത് ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാണ്. ജൂണിൽ നടക്കുന്ന ഭരണകക്ഷി യോഗത്തിന് മുമ്പേ കപ്പൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഉപയോഗ യോഗ്യമാക്കാൻ കിം നിർദേശിച്ചിട്ടുണ്ട്. മേഖലയിൽ അമേരിക്കൻ സൈനിക സാന്നിദ്ധ്യം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഉത്തര കൊറിയ പുതിയ അത്യാധുനിക യുദ്ധക്കപ്പൽ പുറത്തിറക്കിയത്. ശത്രുക്കളിൽ നിന്നുള്ള എല്ലാ ഭീഷണികളും നേരിടാൻ ഉത്തര കൊറിയ സജ്ജമാണെന്ന് രാജ്യത്തിൻ്റെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.